ദകാല്ലം : കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും അപകടസമയത്ത് ഔദ്യോഗിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളിലുണ്ടാകുന്ന വീഴ്ചകളും വര്‍ധിക്കുന്നു. ഉള്‍ക്കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ സമയബന്ധിതമായി രക്ഷപ്പെടുത്തുന്നതില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ കടുത്ത അനാസ്ഥ വരുത്തുന്നുവെന്ന ആക്ഷേപം തീരദേശങ്ങളില്‍ ശക്തമാണ്. അത്യാധുനിക സാങ്കേതികവിദ്യകളും സുരക്ഷാപദ്ധതികളും പ്രഖ്യാപിക്കുമ്പോഴും യഥാര്‍ഥ അപകടഘട്ടങ്ങളിലെ ഏകോപനമില്ലായ്മയും വൈകിയുള്ള പ്രതികരണവുമാണ് തൊഴിലാളികളുടെ ജീവന് അപകടത്തിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയും കൊല്ലം ജില്ലയിലെ നീണ്ടകരയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളാണ്. മുതലപ്പൊഴി അഴിമുഖത്ത് ശാസ്ത്രീയമല്ലാത്ത നിര്‍മാണവും ശക്തമായ തിരമാലകളും മൂലം വള്ളങ്ങള്‍ മറിയുന്നതു പതിവാണ്. അഴിമുഖത്തെ മണല്‍ത്തിട്ടയും തിരമാലകളും കാരണം വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടപ്പെടുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അപകടങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണു തിരച്ചില്‍ നടത്താറുള്ളത്.
നീണ്ടകരയിലും ശക്തമായ കാറ്റും കടല്‍ക്ഷോഭവും നിമിത്തമുള്ള അപകടങ്ങള്‍ പതിവാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ അപകടത്തില്‍പ്പെടുകയോ തൊഴിലാളികളെ കടലില്‍വീണ് കാണാതാകുകയോ ചെയ്യുന്ന സംഭവങ്ങള്‍ നിരവധി. കഴിഞ്ഞ ദിവസങ്ങളിലെ അപകടങ്ങളില്‍ ഉള്‍ക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തിയത് സഹപ്രവര്‍ത്തകരായ തൊഴിലാളികളാണ്. അപകടസന്ദേശം ഉടനടി തീരദേശ പോലീസിനും കണ്ട്രോള് റൂമുകള്‍ക്കും കൈമാറിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍ അയയ്ക്കുന്നതില്‍ മണിക്കൂറുകളുടെ കാലതാമസമുണ്ടായി. തെരച്ചിലിനു നേതൃത്വം നല്‍കേണ്ടത് ഏതു വകുപ്പാണെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പേപ്പര്‍ ജോലികളും അടിയന്തര രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി.
സര്‍ക്കാരിന്റെ സാറ്റലൈറ്റ് അലര്‍ട്ട്, ജി.പി.എസ്. സംവിധാനങ്ങള്‍ എന്നിവ പലപ്പോഴുംകൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. സാങ്കേതിക പരിശോധനകളുടെ അഭാവം മൂലം അപകടനിമിഷങ്ങളില് ഇവ ഉപയോഗശൂന്യമാകുന്നു. കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്കിടയിലെ ആശയവിനിമയത്തില്‍ പോരായ്മയുള്ളതിനാല്‍ തത്സമയ പ്രതികരണം സാധ്യമാകുന്നില്ല. അപകട സന്ദേശം ലഭിച്ചാലുടന്‍ പുറപ്പെടാന്‍ സജ്ജമായ അതിവേഗ ബോട്ടുസേവനം ഭൂരിഭാഗം ഹാര്‍ബറുകളിലും ലഭ്യമല്ല.
കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാനിര്‍ദേശങ്ങളും നല്കുന്നതിനപ്പുറം അപകടത്തില്‍പ്പെടുന്നവരെ അതിവേഗം കരയിലെത്തിക്കാനുള്ള പ്രായോഗിക നടപടികളുണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായ സ്ഥിരം രക്ഷാസേനയെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

Comments