കൊച്ചി/തൃശൂര്‍: ഒളിവിലിരുന്നു വെല്ലുവിളി തുടരുന്ന ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയെ പിടികൂടാന്‍ വ്യാപക തെരച്ചിലുമായി പോലീസ്. അന്വേഷണത്തിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പത്തംഗ സ്ക്വാഡ് രൂപീകരിച്ചു. റൂറല്‍ എസ്.പി: കെ.എസ്. സുദര്‍ശനനാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. ആയങ്കിക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത രണ്ടു സുഹൃത്തുക്കളെ പോലീസ് പിടികൂടി. ആയങ്കിയുടെ സഹോദരന് അഖിലിനെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
കണ്ണൂര്‍ സ്വദേശിയായ അര്ജുന് ആയങ്കിക്കെതിരേ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതിയെ പോലീസ് തെരയുന്നത്. കേസില്‍ മുന്‍കൂര്‍ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം.
കൊച്ചിയും സമീപസ്ഥലങ്ങളും കേന്ദ്രീകരിച്ചു നടത്തിയിരുന്ന അന്വേഷണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അര്‍ജുന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. അതേസമയം, അര്ജുന് ആയങ്കി കാറില്‍ പാലിയേക്കര ടോള്‍ കടക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. പോലീസിനെ കബളിപ്പിച്ച് അര്ജുന് തൃശൂരില്‍നിന്നും വണ്ടി മാറിയെന്നാണ് വിവരം.
കഴിഞ്ഞ മേയില്‍ കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ അര്ജുന് ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഫെയ്സ്ബുക്കിലൂടെ
എസ്.എച്ച്.ഒയെ്ക്കതിരേ ഭീഷണി മുഴക്കിയത്. പെന്ഷന് വാങ്ങി ശിഷ്ടകാലം ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്. 'കഴിയുമെങ്കില്‍ എന്നെ പിടികൂടൂ' എന്നു തുടങ്ങുന്ന വോയ്സ് ക്ലിപ്പില്‍ ഊന്നുകല്‍ എസ്.ഐക്കു നേരേ അസഭ്യവര്‍ഷവുമുണ്ട്. ഇതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും എഫ്.ബിയില്‍ പോസ്റ്റിട്ടു.
കോതമംഗലം സി.ഐ. തനിക്കും സുഹൃത്തുക്കള്‍ക്കുമെതിരേ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും അതു തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിക്കു കഴിയുമോ എന്നു ചോദിച്ചായിരുന്നു വെല്ലുവിളി.

Comments