തിരുവനന്തപുരം: മഴക്കെടുതി ദുരിതം പേറുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫീസ് വഴി. വീട് തകരുകയോ വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫീസില്‍ എത്തി നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കണം. കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്,റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.
വില്ലേജ് ഓഫീസ് ഇതു പരിശോധിച്ച ശേഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറും.
പഞ്ചായത്തിലേക്കാണെങ്കില്‍ എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി വില്ലേജിലേക്കു റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍നിന്ന് ഈ വിവരം ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യു വകുപ്പ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. കലക്ടറേറ്റിലാണ് ഈ വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. ഇതോടെ നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
കൃഷിനാശം കൃഷിനാശത്തിന് കൃഷിഭവന് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ഓഫീസര്‍ സ്ഥലം പരിശോധിച്ച് അര്‍ഹമായ സഹായം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

Comments