ആറന്മുള: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴയിട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പിഴ അടയ്ക്കാന്‍ ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.
അടൂര്‍ എം.വി.ഡി. സ്ക്വാഡിലെ ഉദ്യോഗസ്ഥന് ലൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി സി.പി. ജോണിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനം ആറന്മുളയില് എത്തിച്ചത്.
ഈ വാഹനത്തിനാണ് എം.വി.ഡി. ഉദ്യോഗസ്ഥന് പിഴയിട്ടത്. സംഭവം വിവാദമായതോടെ അബിന്‍ വര്‍ക്കി എം.എല്‍.എ. വിഷയത്തില്‍ ഇടപെടുകയും പിഴത്തുക അടയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. വിഷയം എം.എല്‍.എ. ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെടുകയും അടിയന്തര നടപടിയെടുക്കുകയും ചെയ്തത്.

Comments