ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പ്രശാന്ത് കിഷോറിന്റെ വിജയം ബിഹാറികള്‍ക്ക് മാത്രമല്ല, വിഭാഗീയ രാഷ്‌ട്രീയത്താല്‍ തളര്‍ന്നുപോയ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തേജനം നല്‍കുന്നതാണ്. വോട്ടര്‍മാര്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് ജന്‍ സുരാജ് പോലുള്ള രാഷ്‌ട്രീയ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രമോഷന്‍ കിട്ടുന്നു. ബി.ജെ.പി. ദേശീയ പ്രസിഡന്റായതിനെത്തുടര്‍ന്നു നിതിന്‍ നബീന്‍ രാജിവച്ച ഒഴിവിലാണ് ബങ്കിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബങ്കിപൂരിലെ വിജയത്തോടെ, അറിയപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ ഒടുവില്‍ സ്വന്തം പേരില്‍ ഒരു തെരഞ്ഞെടുപ്പ് വിജയിച്ചു. എന്നാല്‍, പ്രശാന്ത് കിഷോറിന്റെ വിജയത്തിന് അതിലേറെ മാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരുന്ന ജന്‍ സുരാജ് പാര്‍ട്ടിക്ക് ആദ്യമായി ഒരു എം.എല്‍.എയെ കിട്ടി. ഏറ്റവും പ്രധാനമായി, മൂന്ന് പതിറ്റാണ്ടായി ബി.ജെ.പിയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന സീറ്റിലാണ് ഈ ചരിത്ര അട്ടിമറി സംഭവിച്ചത്. ആര്‍.ജെ.ഡി. മൂന്നാം സ്‌ഥാനത്തേക്ക് ചുരുങ്ങി. ഒറ്റയടിക്ക്, ബിഹാര്‍ രാഷ്‌ട്രീയം ഒരു തലമുറയായി ചുറ്റിത്തിരിയുന്ന രണ്ട് ധ്രുവങ്ങളെയും ബങ്കിപ്പൂരിലെ വോട്ടര്‍മാര്‍ ഞെട്ടിച്ചു.
ജാതി വ്യത്യാസങ്ങള്‍ മൂലം വളരെയധികം വിഘടിച്ച ഒരു ദരിദ്ര ഗ്രാമപ്രദേശത്ത്, അസാധാരണമാംവിധം വിദ്യാഭ്യാസമുള്ള, മധ്യവര്‍ഗ, ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ നിറഞ്ഞ ഒരു പ്രദേശമായി ബങ്കിപൂര്‍ വേറിട്ടുനില്‍ക്കുന്നു. 35% ത്തില്‍ താഴെയായിരുന്നു പോളിങ്. പണവും സംഘടനാശേഷിയുമൊക്കെ ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും ആവശ്യത്തിലേറെ ഉണ്ടായിരുന്നു. ഇവ രണ്ടും കാര്യമായി ഇല്ലാതിരുന്ന പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുത്തതിലൂടെ വ്യക്‌തമായ സന്ദേശമാണ് ബിഹാര്‍ ജനത രാജ്യത്തിനു നല്‍കുന്നത്. ഡല്‍ഹിയിലെ 'പാറ്റ'കളുടെ സമരം നടക്കുന്ന സമയത്താണ് ബങ്കിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സമരത്തിന്റെ സ്വാധീനമാണ് ബി.ജെ.പിയുടെ കനത്ത പരാജയത്തിനു കാരണമെന്ന മാധ്യമ വിശകലനങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ കാര്യമുണ്ട്. വിദ്യാര്‍ത്ഥികള്‍, കോച്ചിങ് സെന്ററുകള്‍, മധ്യവര്‍ഗ ശമ്പളക്കാരായ കുടുംബങ്ങള്‍, ചെറുകിട വ്യാപാരികള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുടെ കേന്ദ്രമാണ് ബങ്കിപൂര്‍.
തൊഴിലില്ലായ്‌മ, കുടിയേറ്റം, അഴിമതി, പൊതുസേവനങ്ങളുടെ ഗുണനിലവാരം എന്നിവയിലൂന്നിയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രചാരണം. ബിഹാറിലെ 'ജാതി വോട്ടര്‍' എന്ന സങ്കല്‍പത്തെ വോട്ടര്‍മാര്‍തന്നെ പൊളിച്ചെഴുതി. സമീപ ദശകങ്ങളില്‍, ബിഹാറിലെ തെരഞ്ഞെടുപ്പുകള്‍ ഹിന്ദുത്വവും സ്‌ത്രീ കേന്ദ്രീകൃത ക്ഷേമവും സംയോജിപ്പിച്ച ഒരു എന്‍.ഡി.എ. കൂട്ടായ്‌മയും മണ്ഡലില്‍ പ്രചോദിതമായ സാമൂഹിക നീതിയുടെ ഭാഷ സംസാരിക്കുന്ന ആര്‍.ജെ.ഡി. നയിക്കുന്ന ഒരു കൂട്ടായ്‌മയും തമ്മിലുള്ള പോരാട്ടമാണ് നടന്നുവന്നിരുന്നത്. ചെറിയ പാര്‍ട്ടികള്‍ പ്രത്യേക ജാതിയിലൂന്നിയും മല്‍സരിച്ചു. പക്ഷേ, ജനങ്ങള്‍ വികസനത്തിലും രാഷ്‌ട്രീയ ആത്മാര്‍ത്ഥതയിലും വേരൂന്നിയ ഒരു മൂന്നാം വഴി ആഗ്രഹിക്കുന്നുവെന്ന് ബങ്കിപ്പൂര്‍ ഫലം വ്യക്‌തമാക്കുന്നു.
ഇതിനെ 'അരാഷ്‌ട്രീയ' രാഷ്‌ട്രീയം എന്ന് മുദ്രകുത്തുന്നതിനുപകരം, യാഥാര്‍ഥ്യബോധമുള്ള രാഷ്‌ട്രീയം എന്നു വിളിക്കാം. ചരിത്രത്തിലോ സ്വത്വത്തിലോ പ്രത്യയശാസ്‌ത്രത്തിലോ വോട്ടര്‍മാരെ ഉത്തേജിപ്പിക്കാന്‍ ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും കഴിഞ്ഞില്ല. പകരം, സംസ്‌ഥാനസര്‍ക്കാര്‍ അതിന്റെ അടിസ്‌ഥാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്ന സന്ദേശം വോട്ടര്‍മാര്‍ നല്‍കി. ജാതി സമവാക്യങ്ങള്‍ക്കപ്പുറം തുല്യ പൗരത്വത്തിന്റെ പ്രായോഗിക ഭാഷ സംസാരിച്ച പ്രശാന്ത് കിഷോര്‍ വോട്ടര്‍മാരുടെ മനം കവര്‍ന്നു.
കാലങ്ങളായി, മതേതരത്വത്തിന്റെ ആചാരപരമായ ആഹ്വാനങ്ങളില്‍ നിന്നും ആക്രമണാത്മകമായ മതേതര വിരുദ്ധ നിലപാടുകളില്‍നിന്നും ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരുന്ന വോട്ടര്‍മാര്‍ ഒരവസരം കിട്ടിയപ്പോള്‍ ഇവ രണ്ടിനെയും തിരസ്‌കരിച്ചു. ഇതു പുതിയ രാഷ്‌ട്രീയമാണ്. ജാതിയോ മതമോ പരിഗണിക്കാതെ ഒരു സര്‍ക്കാര്‍ അതിന്റെ പൗരന്മാരെ തുല്യരായി കണക്കാക്കണമെന്ന സന്ദേശവും ഈ തെരഞ്ഞെടുപ്പു മുന്നോട്ടു വയ്‌ക്കുന്നു.
ബങ്കിപ്പൂരില്‍ കിഷോറിന്റെ മുന്നേറ്റം ഒരു മാതൃകയുടെ പിന്തുടര്‍ച്ചയാണ്. രണ്ട് രാഷ്‌ട്രീയ ധ്രുവങ്ങളില്‍നിന്നു മാറി ആംആദ്‌മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച ഡല്‍ഹി, പഞ്ചാബ് മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. ജോസഫ് വിജയിന്റെ ടി.വി.കെ. അതിന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതും ഇതോട് ചേര്‍ത്തു വായിക്കണം. വിജയിന്റെ ഏറ്റവും വലിയ പ്രചാരണ ആയുധം ഡി.എം.കെ. സര്‍ക്കാരിന്റെ അഴിമതി ആയിരുന്നു. ഇവയെല്ലാം ഓരോ രാഷ്‌ട്രീയ സ്‌റ്റാര്‍ട്ടപ്പുകളാണ്. അവയുടെ സ്‌ഥാപകര്‍ ജനങ്ങളുടെ വിശ്വാസ്യത നേടുന്നു.
രാഷ്‌ട്രീയമായി അവബോധമുള്ള കോടിക്കണക്കിന് യുവ ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ ആവേശത്തോടെ പങ്കെടുക്കുകയും കോപം പ്രകടിപ്പിക്കാന്‍ തെരുവുകളില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാതെ പരമ്പരാഗത പാര്‍ട്ടികള്‍ പഴഞ്ചന്‍ സമ്പ്രദായത്തില്‍ ഭരണം നടത്തുന്നു. ഇവിടെയാണ് പ്രശാന്ത് കിഷോര്‍മാരില്‍ യുവ വോട്ടര്‍മാര്‍ പ്രതീക്ഷ വയ്‌ക്കുന്നത്.
പരീക്ഷാ നടത്തിപ്പിലെ പാളിച്ചകള്‍ക്കും തൊഴിലില്ലായ്‌മയ്‌ക്കും എതിരായി യുവാക്കളുടെ നിരാശ കലര്‍ന്ന പ്രതിഷേധങ്ങള്‍ തിളച്ചുമറിയുന്നു. യുവാക്കളെ മനസിലാക്കാന്‍ കഴിയുന്ന, അവരുടെ ഭാഷയില്‍ സംവദിക്കാന്‍ കഴിയുന്ന പുതിയ പാര്‍ട്ടികള്‍ക്കായുള്ള ആവശ്യം ഉയര്‍ന്നുവരുന്നു. വോട്ടര്‍മാര്‍ ബാലറ്റിലെ പുതിയ ഓപ്‌ഷനുകള്‍ തേടിപ്പോകുന്നു.
രാഷ്‌ട്രീയ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് നിസ്സംശയമായും അപകടസാധ്യതകളുണ്ട്. അവര്‍ക്ക് വ്യക്‌തിത്വ ആരാധനകളായോ കണ്‍സള്‍ട്ടന്റ് നടത്തുന്ന യന്ത്രങ്ങളായോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാത്ത പൊള്ളയായ ബ്രാന്‍ഡുകളായോ മാറാന്‍ കഴിയും. പ്രശാന്ത് കിഷോറിന്റെ ഇപ്പോഴത്തെ വെല്ലുവിളി, പുതിയ തലമുറയില്‍നിന്നു പ്രാദേശിക നേതാക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ്.
അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം, പുതിയ സാമൂഹിക സഖ്യങ്ങളില്‍ കെട്ടിപ്പടുത്ത പ്രസ്‌ഥാനങ്ങളിലൂടെ ഇന്ത്യന്‍ ജനാധിപത്യം സ്വയം പുതുക്കി. അതുമായി താരതമ്യപ്പെടുത്താവുന്ന ഒരു ഘട്ടമായി ഇതു മാറിയേക്കാം. ഇത് ബി.ജെ.പിയോ കോണ്‍ഗ്രസോ അല്ലാത്ത രാഷ്‌ട്രീയത്തെ തേടുന്നു. അവരുടെ ദ്വന്ദ്വാധിപത്യത്തിനപ്പുറമുള്ള ജീവിതത്തെയും പാരമ്പര്യമായി ലഭിച്ച ജാതിമത അടിസ്‌ഥാനത്തിലുള്ള പിന്തുണകളെയും മറികടക്കുന്നു.
സ്‌ഥാപിത പാര്‍ട്ടികളുടെ കാലം കഴിയുന്നു. അല്ലെങ്കില്‍ അവ വലിയ തോതില്‍ സ്വയം നവീകരിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തില്‍ ആയിരം പൂക്കള്‍ വിരിയുന്ന കാലം വരുന്നു, അവയില്‍ ചിലത് മാത്രമേ നിലനില്‍ക്കുകയുള്ളൂ എങ്കിലും.
ഷാജന്‍ സി. മാത്യു

Comments