മാര്‍ അഗസ്‌റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്ത് ജേക്കബ് നടുവത്തുശ്ശേരി അച്ചനും ജോസഫ് പഞ്ഞിക്കാരന്‍ അച്ചനും ചേര്‍ന്നാണ് സത്യദീപം എന്ന സംരംഭം എറണാകുളത്ത് 1927- ഓഗസ്‌റ്റ് 15നു യാഥാര്‍ത്ഥ്യമാക്കിയത്. ജോസഫ് പഞ്ഞിക്കാരനച്ചന്റെ സത്യം, ദീപം എന്നീ ബോട്ടുകള്‍ വിറ്റാണ് അതിനുവേണ്ടി പണം കണ്ടെത്തിയത് എന്നു കേട്ടിട്ടുണ്ട്. അങ്ങനെ കഴിഞ്ഞ നൂറു കൊല്ലങ്ങളില്‍ എത്രയോ വൈദികരും എഡിറ്റര്‍മാരും അവരുടെ ജീവിതമര്‍പ്പിച്ചാണ് ഈ പത്രത്തെ വളര്‍ത്തിയത്.
സത്യദീപം എന്ന പത്രം ''സത്യം നിങ്ങളെ സ്വതന്ത്രരാക്കും'' (യോഹ. 8:31) 'ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു'' (യോഹ. 8:12) എന്നീ വാക്യങ്ങളുടെ പ്രേരണയില്‍ നിന്നാണ്. ഈ വാരികയുടെ അടിസ്‌ഥാന കാഴ്‌ചപ്പാട് വെളിവാക്കുന്നതാണ് ആ വചനങ്ങള്‍. മാത്രമല്ല യേശുക്രിസ്‌തുവില്‍ വെളിവാക്കപ്പെട്ട സത്യവും വെളിച്ചവുമാണ് നമ്മെ നയിക്കുന്നത്.
''കാലാകാലങ്ങളില്‍ ക്രിസ്‌തു വെളിച്ചത്തില്‍ സത്യദീപം നിലപാടുകള്‍ എടുത്തിട്ടുണ്ട്. അത് നമ്മുടെ ബോധത്തെയും കാലത്തെയും പ്രകാശിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ വാരികയുടെ ഏറ്റവും നിശ്ശബ്‌ദമായ സമ്മാനം ഇതായിരിക്കാം; തുറവിയുള്ള മനസ്സോടെ സംഭാഷണം നടത്താന്‍ ഒരു ശതാബ്‌ദത്തോളം വാരിക നമ്മെ പ്രചോദിപ്പിച്ചു. കേവലം സഭാ സംബന്ധിയായ വാര്‍ത്തകള്‍ക്കപ്പുറം സമൂഹത്തിലെ ഇതര മതസ്‌ഥരായ നമ്മുടെ സഹോദരങ്ങളുമായി അര്‍ത്ഥവത്തായ ഒരു സാംസ്‌കാരിക സംവാദം വളര്‍ത്തിയെടുക്കാന്‍ സത്യദീപത്തിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിശ്വാസം സങ്കുചിതമാകാന്‍ പാടില്ലെന്നും അത് സമൂഹത്തിലെ എല്ലാ നന്മകളോടും തുറവിയുള്ളതാകണമെന്നുമുള്ള സഭയുടെ ദര്‍ശനമായിരുന്നു ഇതിന്റെ പിന്നില്‍. വൃത്യസ്‌ത മതങ്ങളും ദര്‍ശനങ്ങളും സംസ്‌കാരങ്ങളും കലര്‍ന്ന നമ്മുടെ കേരളപശ്‌ചാത്തലത്തില്‍ പരസ്‌പരം മനസ്സിലാക്കാനും സ്‌നേഹവും ഐക്യവും ഈട്ടിയുറപ്പിക്കാനും പൊതുനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ഈ വാരിക വഴിയുള്ള സംവാദങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.'' സത്യദീപത്തിന്റെ ശതാബ്‌ദി പ്രമാണിച്ചു അര്‍ച്ചബിഷപ് ജോസഫ് പാംപ്ലാനി പ്രപ്പെടുവിച്ച ഇടയലേഖനത്തില്‍ എഴുതി.
''ക്രൈസ്‌തവികതയുടെ ഏറ്റവും വലിയ സംഭാവന അതിന്റെ മഹത്തായ മനുഷ്യദര്‍ശനമാണ്. ''യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്'' (ഗലാ. 3: 28) ഭാരതത്തില്‍ മനുഷ്യദര്‍ശനത്തിന് കാര്യമായ മങ്ങലേല്‍ക്കുകയും ഇന്ത്യയുടെ ഭരണഘടന പോലും വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഇവിടുത്തെ രാഷ്‌ട്രീയത്തിലും സംസ്‌കാരത്തിലും ക്രിയാത്മകമായി ഇടപെട്ട് മനുഷ്യന്റെ അവകാശങ്ങള്‍ക്കുവേണ്ടി നില കൊള്ളേണ്ടതുണ്ട്. വചനത്തെ ജീവിക്കുന്ന സംസ്‌കാരവുമായി ബന്ധപ്പെടുത്താനും പൊതുമനസ്സാക്ഷി രൂപപ്പെടുത്തുവാനും വാരിക ഒരു നൂറ്റാണ്ടായി ചെയ്യുന്ന സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. കാലത്തിന്റെ അടയാളങ്ങള്‍ വിശ്വാസത്തിന്റെ പശ്‌ചാത്തലത്തില്‍ വ്യാഖ്യാനിക്കാനും ജനാധിപത്യ സമൂഹം എന്ന നിലയില്‍ സംഭാഷണങ്ങളിലൂടെ പൊതുസമൂഹത്തില്‍ ഇടപെടുവാനും സത്യദീപം അതിന്റെ ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്.''
ആര്‍ച്ച്‌ബിഷപ്പ് എഴുതിയതുപോലെ വായന നഷ്‌ടമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വായനയുടെ മരണമാണോ നമ്മെ ഫാസിസിസ്‌റ്റുകളാക്കുന്നത് എന്നറിയില്ല. ലോകം മുഴുവന്‍ വലതുപക്ഷ മൗലികവാദം വളരുകയാണ്. അപരനെ മറന്ന എന്റെ യാത്ര കണക്കുകൂട്ടുന്ന കച്ചവടയാത്രയാക്കുന്നു. എല്ലാവരും ഊട്ടുകാരാവുകയും ആരും വിളമ്പാനില്ലാതാകുകയും ചെയ്യുന്നതുപോലെ. വായനയെ വിശുദ്ധമായ അനുഷ്‌ഠാനമാക്കിയത് യഹുദ ജനതയാണ്. ക്രിസ്‌തുവര്‍ഷം 70-ലാണ് അവരുടെ ദേവാലയം നശിപ്പിക്കപ്പെടുന്നത്. അവര്‍ പ്രവാസികള്‍ ആയതോടെ അവരുടെ ബലിയും പൗരോഹിത്യ പാരമ്പര്യവും ഇല്ലാതെയായി. പക്ഷേ അവര്‍ക്ക് സിനഗോഗുകള്‍ ഉണ്ടായിരുന്നു. അത് ദേവാലയമോ അനുഷ്‌ഠാനങ്ങളുടെ മണ്ഡലമോ ആയിരുന്നില്ല. വായനയുടെ വേദിയായിരുന്നു. അവര്‍ വചനം വായിച്ചു. ലോകത്തില്‍ ഇന്ന് ഏകദേശം ഒന്നരക്കോടി യഹൂദര്‍ ഉണ്ട്. അത് ലോക ജനസംഖ്യയില്‍ വെറും 0.2 ശതമാനം മാത്രമാണ്. എന്നാല്‍, ലോകത്ത് നൊബേല്‍ സമ്മാനം നേടിയതില്‍ 22 ശതമാനം പേരും യഹുദരാണ്. ഇതിനു പിന്നില്‍ വായന അനുഷ്‌ഠാനമാക്കിയ മനുഷ്യസമൂഹത്തിന്റെ ശ്രേഷ്‌ഠതയുടെ കഥയുണ്ട്. വായന മാത്രമല്ല മരിക്കുന്നതു ചിന്തയും ഇല്ലാതാകുകയാണോ എന്നു സംശയിക്കുന്നു .കമ്പ്യൂട്ടര്‍ യുഗത്തില്‍ നാം കണക്കുകൂട്ടുന്നവരായി, ചിന്തവെടിഞ്ഞു. നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്ക് എന്തുപറ്റുന്നു എന്നന്വേഷിക്കാത്ത മനുഷ്യര്‍ വര്‍ധിക്കുന്നു. ബുദ്ധി ഇല്ലാഞ്ഞിട്ടല്ല. നല്ല ബുദ്ധിമാന്മാരാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നു. അബോധത്തില്‍ മാത്രം ജീവിച്ച ഈഡിപ്പസ് രാജാവിന്റെ ദുരന്ത നാടകമാണ് സോഫോക്ലെസ് എഴുതിയത്. അബോധത്തിന്റെ വിധിയില്‍ ജീവിക്കുന്നവര്‍ വര്‍ധിക്കുന്നു. എല്ലാ എഴുത്തിലും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വ്യാകരണവുമുള്ളതുപോലെ എല്ലാ എഴുത്തിലും ദൈവമുണ്ട്. വചനം മാംസം ധരിച്ചവനിലാണ് ക്രൈസ്‌തവര്‍ വിശ്വസിക്കുന്നത്. മാംസത്തെ വചനമാക്കുന്ന വസ്‌തുഭേദത്തിന്റെ ജീവിതസാക്ഷികളാകാന്‍ എല്ലവര്‍ക്കും കഴിയണും.
വായനയിലും ശ്രദ്ധയിലും ശ്രവണത്തിലുമാണ് അര്‍ഥമൂല്യങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം കഥകള്‍ പറയാനും എഴുതാനും കഴിവുള്ളവരാകണം നാം. നമ്മുടെ വിശ്വാസവും ധര്‍മ്മനിഷ്‌ഠകളും നമ്മുടെ അനുഷ്‌ഠാനങ്ങളും കഥകളാക്കുന്ന മാധ്യമപ്രവര്‍ത്തനത്തിലും നാം മുഴുകണം. അനുഷ്‌ഠാനങ്ങള്‍ വിഗ്രഹങ്ങളാകാതെ അവ ബിംബങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസസ്‌നേഹ പ്രതീക്ഷകളുടെ കഥകളാക്കണം. ദൈവത്തിന്റെ പ്രചോദനവും ദൈവത്തിന്റെ വെളിപാടും പരസ്‌പരം ബന്ധപ്പെട്ടതാണ്. പ്രചോദിതരായി എഴുതുന്നവരും കഥകള്‍ പറയുന്നവരും. എപ്പോഴും എല്ലാ എഴുത്തിലും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വ്യാകരണവുമുള്ളതുപോലെ എല്ലാ എഴുത്തിലും ദൈവമുണ്ട്. വചനം മാംസം ധരിച്ചവനിലാണ് ക്രൈസ്‌തവര്‍ വിശ്വസിക്കുന്നത്. മാംസത്തെ വചനമാക്കുന്ന വസ്‌തുഭേദത്തിന്റെ ജീവിതസാക്ഷികളാകാന്‍ എല്ലവര്‍ക്കും കഴിയണും. സത്യദീപത്തിന്റെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അടക്കമുള്ള എല്ലാ എഡിറ്റര്‍മാരെയും മാനേജര്‍മാരെയും സഹപ്രവര്‍ത്തകരെയും എഴുത്തുകാരെയും പ്രചാരകരെയും വരിക്കാരെയും വായനക്കാരെയും നന്ദിയോടെയും സ്‌നേഹത്തോടെയും ഓര്‍മ്മിക്കുന്നു.
ഫാ. പോള്‍ തേലക്കാട്ട്
(സത്യദീപം മുന്‍ എഡിറ്ററാണ്
ലേഖകന്‍)

Comments