ഒരു സമൂഹത്തിന്റെ മഹത്വം അളക്കുന്നത് അതിലെ വീരന്മാരെ എങ്ങനെ ആദരിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല; അവര്‍ ഇല്ലാതായശേഷം അവരുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വം എങ്ങനെ നിറവേറ്റുന്നു എന്നതുകൊണ്ടുകൂടിയാണ്. കണ്ണൂരിലെ കാര്യങ്കോട് പുഴയില്‍ പ്രളയജലത്തിന്റെ കുത്തൊഴുക്കിലേക്ക് സ്വന്തം ജീവന്‍ പണയംവച്ച് ഒരു കര്‍ഷകനെ രക്ഷിക്കാനിറങ്ങി മരണത്തിന് കീഴടങ്ങിയ ആര്‍. രാജേഷിനോടുള്ള ആദരവ് അനുശോചന പ്രമേയങ്ങളിലും ഔദ്യോഗിക ബഹുമതികളിലും അവസാനിക്കരുത്. അത് രാജേഷിന്റെ കുടുംബത്തിന് ജീവിതകാലം മുഴുവന്‍ അനുഭവപ്പെടുന്ന കൈത്താങ്ങായി മാറണം.
രാജേഷ് മരിച്ചത് ഒരു അപകടത്തില്‍പ്പെട്ടല്ല. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയതാണ്. തന്റെ കൈവശമുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് അപകടത്തില്‍പ്പെട്ട കര്‍ഷകന് ഊരി നല്‍കി, സ്വയം സംരക്ഷണമില്ലാതെ പ്രക്ഷുബ്‌ധമായ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു രാജേഷ്. സ്വന്തം സുരക്ഷയെക്കാള്‍ മറ്റൊരാളുടെ ജീവന് വില കല്‍പ്പിച്ച ആ തീരുമാനം സാമൂഹികബോധത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകടനമാണ്.
അത്തരമൊരു മനുഷ്യന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്‌ചകള്‍ കേരളത്തെ കണ്ണീരിലാഴ്‌ത്തി. രാജേഷിന്റെ പൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത് ഉചിതമായ നടപടിയാണ്. എന്നാല്‍, ഒരു വീടുകൊണ്ട് ഒരു കുടുംബത്തിന്റെ ഭാവി പുനര്‍നിര്‍മിക്കാനാവില്ല. ഒരു വീടിന്റെ ചുവരുകള്‍ക്ക് അച്‌ഛന്റെ സാന്നിധ്യം പകരാനാവില്ല; വരുമാനത്തിന്റെ ഉറവിടമാകാനും കഴിയില്ല. അതുകൊണ്ടുതന്നെ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത് സമഗ്രമായ പുനരധിവാസ പാക്കേജാണ്.
ആ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നഷ്‌ടപരിഹാരം, ഭാര്യയ്‌ക്ക് യോഗ്യതയ്‌ക്കനുസരിച്ചുള്ള സ്‌ഥിരം തൊഴില്‍, മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കല്‍, മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ള പ്രത്യേക സഹായം-ഇവയെല്ലാം ഒരു ക്ഷേമസംസ്‌ഥാനത്തിന്റെ കടമയാണ്. ജനങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ഒരാളുടെ കുടുംബത്തെ ജനങ്ങളുടെ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത് ഭരണധര്‍മത്തിന്റെ ഭാഗമാണ്.
രാജേഷിന്റെ മരണം മറ്റൊരു നിര്‍ണായക വിഷയത്തിലേക്കും വിരല്‍ചൂണ്ടുന്നു. കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനത്തിന്റെ വലിയൊരു ശക്‌തിയാണ് പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍. പ്രളയമാകട്ടെ, ഉരുള്‍പൊട്ടലാകട്ടെ, അപകടങ്ങളാകട്ടെ-ആദ്യം ഓടിയെത്തുന്നവരില്‍ പലരും ഇത്തരക്കാരാണ്. എന്നാല്‍, അവരുടെ ജീവന്‍ നഷ്‌ടപ്പെട്ടാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം വ്യക്‌തികളുടെ കരുണയെയും സര്‍ക്കാരുകളുടെ സാഹചര്യാനുസൃത തീരുമാനങ്ങളെയുമാണ് ഇന്നും ആശ്രയിക്കുന്നത്. ഇത് മാറണം.
ദുരന്തരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന അംഗീകൃത സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടസഹായവും ജീവന്‍ നഷ്‌ടപ്പെട്ടാല്‍ കുടുംബത്തിന് ഉറപ്പുള്ള നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന സ്‌ഥിരം നയം കേരളം രൂപീകരിക്കണം. നിയമപരമായ അവകാശമായി ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയ സംഭവം ഈ ദുഃഖത്തിനുമേല്‍ ഭരണപരമായ അനാസ്‌ഥയുടെ മറ്റൊരു നിഴല്‍ വീഴ്‌ത്തിയിരിക്കുന്നു. ജീവന്‍ സമര്‍പ്പിച്ച ഒരാളുടെ മൃതദേഹത്തിന് പോലും അര്‍ഹമായ ആദരവ് ഉറപ്പാക്കാന്‍ സംവിധാനത്തിന് കഴിഞ്ഞില്ലെങ്കില്‍, അത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വബോധത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യമാണ് ഉയര്‍ത്തുന്നത്. അന്വേഷണത്തില്‍ സത്യം കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെേയ്യണ്ടത് അനിവാര്യമാണ്.
സമൂഹം രാജേഷിനെ മറക്കില്ല. എന്നാല്‍, സമൂഹത്തിന്റെ ഓര്‍മ മാത്രം മതിയാകില്ല. അദ്ദേഹത്തിന്റെ മക്കള്‍ വളരുമ്പോള്‍ അച്‌ഛന്റെ ത്യാഗം അഭിമാനത്തോടെ പറയാന്‍ കഴിയണം; അതോടൊപ്പം ആ ത്യാഗം കാരണം അവര്‍ ജീവിതത്തോട് പൊരുതേണ്ടിവന്നില്ലെന്നും പറയാന്‍ കഴിയണം. അതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ യഥാര്‍ഥ ആദരാഞ്‌ജലി. രാജേഷിന് സംസ്‌ഥാന ബഹുമതികളോടെ യാത്രാമൊഴി നല്‍കിയ സര്‍ക്കാര്‍, അദ്ദേഹത്തിന്റെ കുടുംബത്തിന് അഭിമാനത്തോടെയുള്ള ജീവിതവും ഉറപ്പാക്കണം.

Comments