ഇന്ത്യന്‍ സമൂഹത്തില്‍ ജനതയുടെ അസ്‌തിത്വവും വികസനവും സമൂഹത്തിലെ പദവിയും തീരുമാനിക്കുന്ന സുപ്രധാനമായ ഘടകം ഭൂമിയുടെ ഉടമസ്‌ഥതയാണ്. രാജ്യത്ത് ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന ആദിവാസി ദലിതുകള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഉല്‍പാദനോപാദി എന്ന നിലയിലുള്ള ഭൂമി അവര്‍ക്ക് അന്യമാക്കപ്പെടുമ്പോള്‍/ അന്യാധീനപ്പെടുമ്പോള്‍ അവരുടെ പിന്നാക്കാവസ്‌ഥയ്‌ക്ക് മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. പുറത്തുവന്ന സാമൂഹിക സാമ്പത്തിക ജാതി സര്‍വെയും പട്ടികവര്‍ഗ്ഗ സാമൂഹിക സാമ്പത്തിക റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നത് മേല്‍ പറഞ്ഞ വസ്‌തുതയാണ്. ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ഒരു ജനതയുടെ പ്രശ്‌നപരിഹാരത്തിന് നമുക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്. ഇനിയെങ്കിലും ആദിവാസികള്‍ക്ക് എന്ത് വികസനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് നല്‍കണം. ന്യായമായ വിതരണം, നീതിയോടുള്ള നിര്‍വഹണം ഇതുമാത്രമാണ് ആദിവാസി ജനത ആവശ്യപ്പെടുന്നത്. കഴിഞ്ഞ 78 വര്‍ഷമായി കീറാമുട്ടിയെന്ന് സര്‍ക്കാര്‍ പറയുന്ന ആദിവാസി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായത് അവരുടെ പ്രശ്‌നങ്ങള്‍ അവരുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള മനസ്സാണ്. ഭൂമിയുടെ തുല്യവിതരണം സാധ്യമാക്കുകയാണ്. കേരളത്തിലെ പ്രധാന ആദിവാസി സമരങ്ങളെല്ലാം ഉണ്ടായത് പട്ടിണിമരണത്തെ തുടര്‍ന്നാണ്. അതിനര്‍ത്ഥം അവരുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നുതന്നെയാണ്. അത് തിരിച്ചറിയുകയും അതിന്റെ പ്രതിവിധിക്കായി നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ഒരു ജനായത്വ സര്‍ക്കാരിന്റെ കടമ. മുത്തങ്ങ സമരവും ജോഗിയുടെ കൊലപാതകവും തുടര്‍ന്ന് കഴിഞ്ഞ ദിവസം വന്ന കോടതി വിധിയും കേരളത്തിന്റെ ആദിവാസി വികസന ശാക്‌തീകരണ പദ്ധതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതിയ വാതായനം തുറന്നിരിക്കുകയാണ്. ആദിവാസികളുടെ ഭൂവുടമസ്‌ഥതയും കാര്‍ഷിക അതിജീവനമടക്കമുള്ള നയരൂപീകരണത്തിലും നിര്‍വഹണത്തിലും ജുഡീഷറിയിലടക്കം കാലം പുതിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയ ഏററവും കൂടുതല്‍ വികസിച്ചിട്ടുള്ള സംസ്‌ഥാനമാണ് കേരളം. പഞ്ചായത്തു രാജ് നിയമപ്രകാരം ഏറ്റവും കൂടുതല്‍ വിഷയങ്ങളില്‍ (29 വിഷയങ്ങള്‍) സ്വയം തീരുമാനമെടുക്കാനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് അധികാരമുള്ള സംസ്‌ഥാനം. മൊത്തം ബജറ്റിന്റെ 40 ശതമാനം തുക ജനസഭകള്‍ക്ക് ഇഷ്‌ടാനുസരണം ഉപയോഗിക്കാവുന്ന സംസ്‌ഥാനം. 73,74 ഭരണഘടന ഭേദഗതി ഇത്രയധികം മുന്നോട്ടു കൊണ്ടു പോയ ഒരു സംസ്‌ഥാനം ഇന്ത്യയില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. 2011ലെ സെന്‍സസ് പ്രകാരം സംസ്‌ഥാന ജനസംഖ്യയുടെ 1.45 ശതമാനം ആണ് ആദിവാസി ജനത .സംസ്‌ഥാനത്തെ 14 ജില്ലകളിലായി ചിതറിക്കിടക്കുന്ന ആദിവാസികളില്‍ ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. (31.24 ശതമാനം) കുറവ് ആലപ്പുഴ ജില്ലയിലും (1.36) വേറെ ഒരു ജില്ലയിലും മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ അധികം ആദിവാസികളില്ല. സംസ്‌ഥാനത്തെ 4,84,839 ആദിവാസികളുടെ ഈ വികേന്ദ്രീകരണ വിതരണം രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തീകവുമായ പ്രശ്‌നങ്ങളില്‍ ഒരു നിര്‍ണായക ഘടകമാണ്. സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തിട്ടുള്ള പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഇപ്പോള്‍ 37 ആദിവാസി വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ 500ല്‍ താഴെ മാത്രം ജനസംഖ്യയുള്ള കോട്ട, കമാറ കൊച്ചു വേലന്‍, കൊണ്ടാകപൂ എന്നീ വിഭാഗങ്ങളും ഉള്‍പ്പെടും. സംസ്‌ഥാനത്തെ 1,00,897 ആദിവാസി കുടുംബങ്ങള്‍ 4645 ട്രൈബല്‍ കോളനികളിലാണ് (ഊര്) താമസിക്കുന്നത്. ഇത് മൊത്തം ആദിവാസി കുടുംബങ്ങളുടെ 93 ശതമാനം വരും. ആദിവാസി ജനസംഖ്യയുടെ 85 ശതമാനം പേരും കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരുമാണ്. ആദിവാസി വിഭാഗങ്ങളിലെ കൃഷിക്കാരുടെ ദേശീയ ശരാശരി 44.7 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തിലേത് 11.2 ശതമാനം ആണ്.
ഒരു വ്യക്‌തിയോ സാമൂഹ്യ വിഭാഗമോ അധികാര രാഹിത്യം അനുഭവിക്കുന്നതും സ്വന്തം വിമോചന ശേഷികളെ ഉപയോഗിക്കാനാവാത്തതുമായ ചരിത്ര പശ്‌ചാത്തലത്തില്‍ നിന്ന് അവ ലഭ്യമാക്കുന്ന അവസ്‌ഥയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനെയാണ് വിശാല അര്‍ത്ഥത്തില്‍ ശാക്‌തീകരണം എന്ന് പറയുന്നത്. അതാവട്ടെ വിമോചനം കൂടിയാണ്. 1986 മുതല്‍ കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ പ്രത്യേക ഘടന പദ്ധതികളുടെ ആസൂത്രണം ജില്ലാതലത്തിലേക്ക് മാറ്റി വ്യതിയാനം വരുത്തി. കേന്ദ്രീകൃതമായി സംസ്‌ഥാന തലത്തില്‍ ചെയ്യുന്നതിനു പകരം അതത് ജില്ലകളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതികള്‍ രൂപീകരിക്കുക എന്നതായിരുന്നു ആ മാറ്റം. ആദിവാസി മേഖലയുടെ സമഗ്ര വികസനവും ശാക്‌തീകരണവും ലക്ഷ്യമാക്കുമ്പോള്‍ തന്നെ മേഖലയിലെ ഓരോ ആദിവാസിയുടേയും സാമൂഹിക പിന്നാക്കാവസ്‌ഥയില്‍ നിന്നും അവനെ കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യം കൂടി സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് അവനെ കേള്‍ക്കുക അല്ലെങ്കില്‍ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാവുന്ന വസ്‌തുത തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഗ്രാമസഭ സാന്നിധ്യത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് പട്ടിക വിഭാഗങ്ങളുടെ ഗ്രാമസഭാ പങ്കാളിത്വം പൊതു വിഭാഗങ്ങളെ അപേക്ഷിച്ച് തുടര്‍ച്ചയായി ഉയരുന്നു എന്നതാണ്. പ്രസ്‌തുത വിഭാഗങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള ഉയര്‍ന്ന സാധ്യത ഉയര്‍ന്ന ഗ്രാമസഭാ സാന്നിധ്യത്തിന് കാരണമായതായി കാണാം.
ആദിവാസി-ദലിത് വികസന പ്രശ്‌നങ്ങളെ ഇന്നും പൊതു രാഷ്‌ട്രീയ അജന്‍ഡയാക്കിയും പൊതുസമൂഹത്തിന്റെ മുഖ്യധാരാ പ്രശ്‌നങ്ങളില്‍ ഒന്നാക്കിയും മാറ്റാനായിട്ടില്ല എന്നത് പ്രത്യേക ഘടക പദ്ധതി നടത്തിപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. പട്ടിക വിഭാഗങ്ങളുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഒരു പരിധി വരെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വിജയിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്‌ഥ, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, തൊഴില്‍ വൈവിധ്യകരണം എന്നീ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിനൊപ്പം പട്ടിക വിഭാഗങ്ങള്‍ക്കിടിലെ ലഹരി വസ്‌തുക്കളുടെ ഉപയോഗം, പോഷണ ശോഷണം എന്നിവ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയണം. പട്ടിക വിഭാഗങ്ങളുടെ തൊഴില്‍ വൈവിധ്യവല്‍കരണം, ഉപജീവന സുരക്ഷ എന്ന ലക്ഷ്യത്തോടെ നടത്തിയ പദ്ധതികളില്‍ ഏറെയും ആസൂത്രണത്തിലെ സാങ്കേതിക പാളിച്ചകള്‍ അവധാനതയോടെയുള്ള നടത്തിപ്പ് എന്നിവ മൂലം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തതായി കാണുന്നു. അത്തരം പദ്ധതികള്‍ ആസൂത്രണത്തോടെ നടപ്പിലാക്കാനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. പശ്‌ചിമഘട്ടമേഖലയിലാണ് ആദിവാസി ജനത താമസിക്കുന്ന കോളനികള്‍ സ്‌ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രസ്‌തുത മേഖലയുടെ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥ നിലനിര്‍ത്തുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. വനാവകാശ നിയമപ്രകാരം സാമൂഹിക വകാശത്തിന് ഊന്നല്‍ നല്‍കി നിയമം നടപ്പിലാക്കുവാന്‍ മുന്‍കൈ എടുക്കണം. നിയമം ജനതയില്‍ എത്തിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണം. ഒപ്പം ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി തടയിണകള്‍ തീര്‍ക്കുക, നീര്‍ച്ചാലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ ചെയ്യണം.
ഭൂമിയും വിഭവാധികാരവും
കേരളത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെയുള്ള ഭുവുടമസ്‌ഥത ഉറപ്പു വരുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക സാമ്പത്തീക ചലനാത്മകതയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഭുവുടമസ്‌ഥതയിലെ കുറവ് (ഭൂവധികാരമില്ലായ്‌മ) ആദിവാസി വിഭാഗങ്ങളുടെ വികസന-ശാക്‌തീകരണ പ്രവര്‍ത്തനങ്ങളെ പാര്‍ശ്വവല്‍കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ആദിവാസി ജനതയുടെ സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക പൈതൃക മൂല്യങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ ആദിവാസി മേഖലകള്‍ പെസ നിയമത്തിന്റെ (1996) പരിധിയില്‍ കൊണ്ടുവരുക. വനാവകാശ നിയമം-2006 അര്‍ഹിക്കുന്ന ഗൗരവത്തോടെ നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക. നിയമ പ്രകാരം വ്യക്‌തിഗതാവകാശത്തിനൊപ്പം സാമൂഹികാവകാശം ലഭ്യമാക്കുക. കാലാവസ്‌ഥാ വ്യതിയാനം, ആഗോളതാപനം, പശ്‌ചിമഘട്ട സംരക്ഷണം എന്നിവ ചര്‍ച്ചയാവുന്ന കാലികാവസ്‌ഥയില്‍ സാമൂഹികാവകാശം വിതരണം ചെയ്യുന്നതിനുളള കാലതാമസം ഒഴിവാക്കുക, വനാവകാശനിയമം, പെസ നിയമം, അതിക്രമങ്ങള്‍ തടയല്‍ നിയമം പോസ്‌കോ നിയമം എന്നിവയെ സംബന്ധിച്ച് ആദിവാസികള്‍ക്കായി കേന്ദ്ര സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചും മേഖലകളില്‍ തനിത് ഭാഷയില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുക. അന്യാധീനപ്പെട്ട ഭൂമി ഉള്‍പ്പെടെയുള്ള ആദിവാസികളുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക. ആദിവാസി ഭൂമി അളന്ന് തിരിച്ച് രേഖകള്‍ ശരിയാക്കി ടാക്‌സ് അടയ്‌ക്കുവാന്‍ റവന്യൂ തലത്തില്‍ ഒരു പ്രത്യേക ഗ്രൂപ്പിന് രൂപം നല്‍കുക. (പല ആദിവാസി ഭൂമിയും പരമ്പരാഗതമായി തുടരുന്നതാണ്). ആദിവാസികളെ വനത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിനായി 10 ലക്ഷം രൂപ കൊടുക്കുന്ന പദ്ധതി പുനപ്പരിശോധിക്കണം. പ്രസ്‌തുത പദ്ധതി പ്രകാരം പുനരധിവാസം നടക്കുന്നില്ല. പണം മാത്രമല്ല അതിന്റെ കാരണം സാംസ്‌കാരികമായി ആദിവാസി ജനത തുടര്‍ന്ന് പോരുന്ന ആചാരങ്ങള്‍ക്ക് അത് വിരുദ്ധമാവുന്നുണ്ട്. സാമൂഹിക-സാമ്പത്തീക സുരക്ഷിതത്വം പുനരധിവാസത്തില്‍ നടക്കുന്നില്ല.
പട്ടികവര്‍ഗവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും ഘടകങ്ങളിലും കാലോചിതമായ നവീകരണം അനിവാര്യമാണ്. വികസന സമീപനങ്ങളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. കൂടാതെ പ്രഫഷണല്‍ യോഗ്യത ഉള്ള ആളുകളുടെ സേവനവും ഉള്‍പ്പെടുത്തേണ്ടതാണ്. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ ഗവേഷണ കേന്ദ്രമായ കിര്‍ത്താഡ്‌സിനെ ഒരു സ്വയംഭരണ സ്‌ഥാപനമാക്കി ഉയര്‍ത്തുക. ഗോത്രവര്‍ഗ മേഖലയിലെ ഗവേഷണം, പരിശീലനം എന്നിവ നടത്തുന്നതിനായി അക്കാദമിക സ്വാതന്ത്ര്യമുള്ള കെ.എഫ്.ആര്‍.ഐ (വന ഗവേഷണ കേന്ദ്രം) പോലുള്ള സ്‌ഥാപനമാക്കി ഉയര്‍ത്തുക.. സി.ഡബ്യൂ.സിയിലും കുട്ടികളുടേതുമായി ബന്ധപ്പെട്ട വകുപ്പുകളിലും കമ്മിറ്റികളിലും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരേയോ വിദഗ്‌ദ്ധരേയോ നിയമിക്കുക. ഭൂരാഹിത്യം എന്നത് ആദിവാസി ദളിത് വിഭാഗങ്ങളുടെ അടിസ്‌ഥാന പ്രശ്‌നമാണ്. സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആദിവാസി ഭൂനയം ഉണ്ടാവേണ്ടതുണ്ട്. അതിനുള്ള ചാലക ശക്‌തിയായി മാറണമെന്നാണ് കേരളത്തിലെ പട്ടികവര്‍ഗ ജനത ആഗ്രഹിക്കുന്നത്.
രാജേന്ദ്രപ്രസാദ്
(സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് ആന്‍ഡ് റിസേര്‍ച്ച് (തമ്പ്)) അദ്ധ്യക്ഷനും ഗോത്രഭൂമി മാസികയുടെ പത്രാധിപരുമാണ് രാജേന്ദ്രപ്രസാദ്. ഫോണ്‍: 9447139784)

Comments