
തിരുവനന്തപുരം: ബ്രില്ല്യന്റ് മെഡിക്കല്‍ വിക്‌ടറിഡേ-മെഡികൊണ്‍ക്വര്‍ 2026 -തിരുവനന്തപുരം മാര്‍ ഈവാനിയോസ് നഗറിലെ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കരസ്‌ഥമാക്കിയ ജൊഹാന്‍ ജോബ്, ബി. നീരജ്, നിവേദിത മനോജ് നായര്‍, മുഹമ്മദ് ഫാദില്‍, തോമസ് കുര്യന്‍, മുരളീകൃഷ്‌ണ അശോക,് ലാറീന്‍ മുഹമ്മദ്, അച്ചുദ് ശൈലേന്ദര്‍ ഉമേഷ് എന്നിവരെയും ഉന്നതവിജയം കരസ്‌ഥമാക്കിയ 1000-ത്തിലധികം വിദ്യാര്‍ഥികളെയും അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. വി. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ അലക്‌സിയോസ് അനുഗ്രഹപ്രഭാഷണവും മന്ത്രി ബിന്ദു കൃഷ്‌ണ മുഖ്യപ്രഭാഷണവും നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം. വിന്‍സെന്റ് എം.എല്‍.എ, എ.ഡി.ജി.പി: പി. വിജയന്‍, ലയോള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ അഗസ്‌റ്റിന്‍ എസ്. ജെ, തിരുവനന്തപുരം അതിരൂപത സെല്‍ഫ് ഫിനാന്‍സിങ്ങ് സ്‌കൂള്‍ സെക്രട്ടറി ഫാ. ജോര്‍ജ് മാത്യു കരൂര്‍, മാര്‍ത്തോമ്മാ ചര്‍ച്ച് എഡ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി പ്രഫ. ഡോ. ശ്യാം കൃഷ്‌ണന്‍ നായര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് എന്നിവര്‍ വിജയികള്‍ക്ക് സ്വര്‍ണമെഡലുകളും സ്‌കോളര്‍ഷിപ്പുകളും സമ്മാനിച്ചു.
നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 720-ല്‍ 695 മാര്‍ക്കോടെ മലയാളികളില്‍ ഒന്നാമനായ ജൊഹാന്‍ ജോബിന് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും 720ല്‍ 692 മാര്‍ക്കോടെ കേരളാ ടോപ്പറായ ബി. നീരജിന് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും 720ല്‍ 686 മാര്‍ക്ക് നേടിയ നിവേദിത മനോജ് നായര്‍ക്ക് 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും 720ല്‍ 685 മാര്‍ക്ക് നേടിയ മുഹമ്മദ് ഫാദിലിന് 5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ്‌മെഡലും 720ല്‍ 683 മാര്‍ക്ക് നേടിയ തോമസ് കുര്യന് 5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ്‌മെഡലും 720ല്‍ 677 മാര്‍ക്ക് നേടിയ മുരളീകൃഷ്‌ണ അശോകിന് 1 ലക്ഷംരൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ്‌മെഡലും 720ല്‍ 675 മാര്‍ക്ക് നേടിയ ലാറിന്‍ മുഹമ്മദിന് 1 ലക്ഷംരൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ്‌മെഡലും 720ല്‍ 675 മാര്‍ക്ക് നേടിയ അച്ചുദ് ശൈലേന്ദര്‍ ഉമേഷിന് 1 ലക്ഷംരൂപയുടെ സ്‌കോളര്‍ഷിപ്പും ഗോള്‍ഡ്‌മെഡലും ഉള്‍പ്പെടെ 300ലധികം വിദ്യാര്‍ത്ഥികള്‍ക്കു ബ്രില്ല്യന്റിന്റെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി. ഡയറക്‌ടര്‍മാരായ ജോര്‍ജ് തോമസ്, സെബാസ്‌റ്റ്യന്‍ ജി. മാത്യു, സ്‌റ്റീഫന്‍ ജോസഫ്, ബി.സന്തോഷ് കുമാര്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ 3000-ത്തിലധികംപേര്‍ ചടങ്ങില്‍ പങ്കെടുത്തു.







Comments