പാലക്കാട്: വന്ദേമാതരം വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പരാമർശത്തിനെതിരെ മുൻ മന്ത്രി പി. രാജീവ്. മന്ത്രി നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് പി. രാജീവ് പറഞ്ഞു. ഗവർണർ പറയുന്നത് അപ്പാടെ നടപ്പാക്കാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാരെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ രാജ്ഭവൻ ഇത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ലെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാപരമായി വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പദവിയില്ലെന്നും പി. രാജീവ് പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കാവിവൽക്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ വ്യത്യസ്ത പ്രതികരണങ്ങൾ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും പി. രാജീവ് പറഞ്ഞു.
മുഖ്യമന്ത്രി തൊഴിലാളികളെ അധിക്ഷേപിച്ചെന്നും തെരച്ചിലിൽ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, വന്ദേമാതരം വിവാദത്തിൽ ലോക്ഭവൻ വിശദീകരണവുമായി രംഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് ലോക്ഭവന്റെ വിശദീകരണം.വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
എന്നാൽ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംബന്ധിച്ച് പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ലായിരുന്നു. ദേശീയഗാനത്തെക്കുറിച്ച് മാത്രമാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്. നേരത്തെ വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ നിർദേശപ്രകാരം വന്ദേമാതരം പൂർണമായി ആലപിച്ചതും വിവാദമായിരുന്നു.

Comments