
പോയവാരം കാര്‍ഷികോല്‍പ്പിന്നങ്ങളുടെ വില്‍പ്പന വിപണിയില്‍ മാന്ദ്യം നേരിട്ടു. റബര്‍ വിലയില്‍ മാറ്റമില്ല. കുരുമുളക് വിറ്റവര്‍ക്ക് നഷ്‌ടകച്ചവടം. വെളിച്ചെണ്ണവില കൂടി. തേയില വരവ് കുറഞ്ഞതോടെ വില കൂടി.
റബര്‍വില ചവിട്ടി നിര്‍ത്തി ടയര്‍ കമ്പനികള്‍
ഒരുമാസമായി വില കൂടിക്കൊണ്ടിരുന്ന റബറിന് കുറക്കാന്‍ വന്‍കിട ടയര്‍കമ്പനികള്‍ ഒറ്റക്കെട്ടായതോടെ റബര്‍ വിലയില്‍ വിലങ്ങ് വീണു. 285 രൂപയില്‍ വിറ്റ് നിറുത്തിയ ആര്‍ എസ് എസ്. 4 കിലോ 282 രൂപയില്‍ മതിയെന്നാണ് ടയര്‍ കമ്പനികള്‍ ഒന്നാകെ തീരുമാനിച്ചത്. തോരാത്ത മഴമൂലം വില്‍പ്പനക്ക് റബര്‍ വരവ് കുറഞ്ഞു തുടങ്ങിയതോടെ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
റബറിന് രാജ്യാന്തര വിലയിടിവ് തുടര്‍ന്ന് കൊണ്ടിരിക്കെ കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. ഉത്‌പാദനം കുറഞ്ഞ് കൊണ്ടിരിക്കെ വില കുറയ്‌ക്കാന്‍ കര്‍ഷകരും ഇടനിലക്കാരും തയാറായില്ല. 285 ല്‍ തന്നെ ടയര്‍ കമ്പനികള്‍ വാങ്ങിയാണ് വാരാ വസാനം വ്യാപാരം നിറുത്തിയത്. മഴയൊന്ന് മാറി വെയിലൊന്ന് മൂത്താല്‍ വിലയിടിയുമെന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്. ബാങ്കോക്കില്‍ 271-ല്‍ നിന്ന് 265 രൂപയായി വില കുറഞ്ഞ താണ് ടയര്‍ കമ്പനികള്‍ വില ഉയര്‍ത്താതിരുന്നതെന്ന് കമ്പനികളുടെ വിതരണക്കാര്‍ വിപണിയില്‍ സൂചിപ്പിച്ചത്. ചെറുകിട ടയര്‍ കമ്പനികള്‍ ആര്‍. എസ് .എസ്-5 കിലോ 281 ല്‍നിന്ന് 280 ആയി കുറച്ചു.
കുരുമുളകിന് ഡിമാന്റില്ല, വില കുറഞ്ഞു
കുരുമുളക് വ്യാപാരം പോയവാരം പൊതുവെ മാന്ദ്യത്തിലായിരുന്നു. മഴമൂലം കര്‍ഷകരില്‍നിന്ന് വില്‍പ്പനക്ക് കുരുമുളക് വരവ് കുറഞ്ഞു. ശ്രീ ലങ്കയില്‍നിന്ന് ഇറക്കുമതി ചെയ്‌ത മുളകാണ് കൂടുതലായും എത്തിയത്. 175 ടണ്‍ കുരുമുളക് വില്‍പ്പനയ്‌ക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് 3 ടണ്‍ കൂടുതലായിരുന്നു.
ഇറക്കുമതി ചെയ്‌ത ശ്രീലങ്കന്‍ മുളക് തുത്തുകുടി ,ചെന്നൈ, മുംബൈ തുറമുഖങ്ങളില്‍നിന്ന് ഇന്ത്യയിലെമ്പാടും വിറ്റുവരുകയാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഗുണനിലവാരത്തെ തഴഞ്ഞ് വിലക്കുറവിനെയാണ് ആശ്രയിക്കുന്നത്. ഇത് നമ്മുടെ കര്‍ഷകരെയാണ് ബാധിച്ചത്. മുംബൈയില്‍ ഏതുതരം കുരുമുളക് വേണമെങ്കിലും കിട്ടുമെന്ന അവസ്‌ഥയായതോടെ കുരുമുളകിന്റെ ടെര്‍മിനല്‍ വിപണി മുംബൈ കൈയടക്കി. കുരുമുളകിന്റെ സംസ്‌ക്കരണം നമ്മുടെ നാട്ടില്‍നിന്ന് മുംബൈയിലേക്ക് വഴിമാറിതുടങ്ങി. നമ്മുടെ വ്യാപാരികളില്‍ പലരും മുംബൈയില്‍ സംസ്‌ക്കരണ യൂണിറ്റ് തുടങ്ങുകയാണ്. അവിടത്തെ വ്യവസായ വകുപ്പ് വേണ്ട സൗകര്യങ്ങള്‍ നല്‍കി കഴിഞ്ഞെന്നാണ് വിപണിയില്‍ അറിവായത്. ഇടുക്കിയില്‍നിന്ന് വരവില്ല.
അവിടെ കര്‍ഷകര്‍ കുരുമുളക് സൂക്ഷിക്കുന്നതില്‍ പിഴവുണ്ടായതോടെ കുരുമുളകില്‍ ജലാംശം കൂടി പൂപ്പല്‍ പിടിച്ചതോടെ കൊച്ചി വിലയെക്കാള്‍ കുറഞ്ഞനിരക്കിലാണ് അവിടെ വില്‍പ്പന നടന്നത്. ഇതിനിടയില്‍ നാഷണല്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് കാലപഴക്കമെത്തിയ സ്‌റ്റോക്കുള്ള കുരുമുളക് കിലോ 585 രൂപയില്‍ വിറ്റതായി വിപണിയില്‍ അറിവായി.
ഇത്തരം നീക്കങ്ങളാണ് കൊച്ചിയില്‍ പോയവാരം വിപണിയെ മാന്ദ്യത്തിലാക്കിയത്. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് കിലോ 694 രൂപ. ഗാര്‍ബിള്‍ ഡ് 714 രൂപ , പുതിയ മുളക് 684 രൂപ. കയറ്റുമതി നിരക്ക് ഇന്ത്യ ടണ്ണിന് 7650 ഡോളര്‍, ശ്രീലങ്ക 6300, വിയറ്റ്‌നാം 6100, ബ്രസീല്‍ 5800, ഇന്തോനീഷ്യ 6500 ഡോളര്‍,
തേയിലവില കുറഞ്ഞു
വില്‍പ്പനയ്‌ക്ക് തേയില വരവ് കുറഞ്ഞതോടെ ഇലത്തേയില കിലോ 2 രൂപ കുറഞ്ഞു. പൊടിത്തേയില കിലോ 2 രൂപ കൂടി.
ഇലത്തേയില 298700 കിലോയും പൊടിത്തേയില 815700 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് ഇലത്തേയില 213 00 കിലോയും പൊടിത്തേയില 106000 കിലോ കുറവാണ് ലേലത്തില്‍ വില്‍പ്പനക്കെത്തിയത്.
കുറയാതെ വെളിച്ചെണ്ണവില
ഒരുമാസത്തിലേറെയായി വെളിച്ചെണ്ണ വിലയില്‍ കയറ്റം തുടര്‍ന്നതോടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണവില ലിറ്ററിന് 300 രൂപ കടന്നു . കൊച്ചിയില്‍ പോയവാരം വെളിച്ചെണ്ണ ലിറ്ററിന് 2 രൂപയും കൊപ്ര കിലോ രൂപയും വില കൂടി. തൃശൂരില്‍ വെളിച്ചെണ്ണ കൊപ്ര വിലമാറ്റമില്ല. കോഴിക്കോട് വെളിച്ചെണ്ണക്ക് 2 രൂപ കൂടി കൊപ്ര വിലമാറ്റമില്ല. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ പാം ഓയില്‍ വിലയും കൂടി പാമോയില്‍ പ്രാദേശികവിലലിറ്ററിന് 170 രൂപയിലെത്തി.
തമിഴ്‌നാട് കൊപ്രപൂഴ്‌ത്തി വെപ്പ് തുടര്‍ന്ന് കൊണ്ടിരിക്കെ ഓണത്തിന് മുമ്പായി വെളിച്ചെണ്ണ മൊത്തവില 300 ലെത്തിയേക്കും. കൊച്ചി വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 260 രൂപ തയാര്‍ 255, കൊപ്ര തെളിവ് കിലോ 168,ഓടെ 166, തൃശൂര്‍ വെളിച്ചെണ്ണ 259 കൊപ്ര 168, കോഴിക്കോട് വെളിച്ചെണ്ണ 270 , കൊപ്ര 171 രൂപ . കൊച്ചിയില്‍ പോയവാരം 32 500 ലിറ്റര്‍ വെളിച്ചെണ്ണ മൊത്ത വിപണിയില്‍ വില്‍പ്പനക്കെത്തി.
സ്വര്‍ണത്തിന് തിളക്കം കൂടി
പോയവാരം സ്വര്‍ണവില കുതിച്ചു കയറി. ആഭ്യന്തര വിലയില്‍ പവന്5960 രൂപ കൂടി. പവന് 105760 രൂപയില്‍ വിറ്റ് നിറുത്തിയത് വാരാന്ത്യം 111720 രൂപയായി വില കുതിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് നിക്ഷേപകരുടെ പലിശ നിരക്ക് ഉയര്‍ത്തില്ലന്ന പ്രചരണം വന്നതോടെ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചതാണ് ആഗോള തലത്തില്‍ പോയവാരം സ്വര്‍ണ വില കുതിച്ചത്.
രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന് 300 ഡോളറാണ് പോയവാരം കൂടിയത്. സ്വര്‍ണം ഔണ്‍സിന് 4341 ഡോളറാണ് വാരാ വസാന വില. രൂപയ്‌ക്ക് 17 പൈസ നേട്ടം. 95.38 ല്‍നിന്ന് രൂപ 95 . 21 ആയി മെച്ചപ്പെട്ടു.







Comments