
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ തിരിച്ചുവരവ് ഉത്സവ സീസണില്‍ ഇന്ത്യന്‍ വിപണിയുടെ മുഖച്‌ഛായ തന്നെ മാറ്റിമറിക്കാം. നാലുമാസത്തെ മൗനത്തിനുശേഷമാണ് 'വിദേശ അധിനിവേശം'. വന്‍ നിക്ഷേപങ്ങള്‍ക്കു മുതിരാതെ വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചശേഷമായിരുന്നു രംഗപ്രവേശം.
നിക്ഷേപ രംഗത്തെ മാറ്റങ്ങള്‍ കണ്ട് ആഭ്യന്തര വിദേശ ധനകാര്യസ്‌ഥാപനങ്ങളും ഓഹരികളില്‍ കാണിച്ച താല്‍പ്പര്യം തുടര്‍ച്ചയായ രണ്ടാം വാരവും വിപണിക്ക് നേട്ടം സമ്മാനിച്ചു. ബോംബെ സൂചിക 404 പോയിന്റും നിഫ്‌റ്റി 187 പോയിന്റും ഉയര്‍ന്നു.
ഓഗസ്‌റ്റ് ആദ്യവാരം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരി, കടപ്പത്രം, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി കനത്ത വാങ്ങലുകള്‍ക്ക് മത്സരിച്ചു. 12,290 കോടി രൂപയുടെ നിക്ഷേപമാണ് ഈ മാസം അവര്‍ നടത്തിയത്.
ജൂലൈയില്‍ 20,200 കോടി രൂപ നിക്ഷേപിച്ചു. നാലു മാസത്തെ തുടര്‍ച്ചയായ വില്‍പ്പനയ്‌ക്കു ശേഷമാണ് അവര്‍ പണം ഇന്ത്യയില്‍ ഇറക്കാന്‍ തിരുമാനിച്ചത്. ജൂണില്‍ 49,340 കോടിയും മേയില്‍ 32,963 കോടിയും ഏപ്രിലില്‍ 60,847 കോടിയും മാര്‍ച്ചില്‍ 1.17 ലക്ഷം കോടി രൂപമാണ് പിന്‍വലിച്ചത്. അവരുടെ തിരിച്ചു വരവ് ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ വിപണിയില്‍ ഉത്സവ പ്രതീതി ജനിപ്പിക്കാം.
സെന്‍സക്‌സ് മുന്‍വാരത്തിലെ 78,094 പോയിന്റില്‍നിന്ന് 78,729 ലെ പ്രതിരോധം തകര്‍ത്ത് 79,125 പോയിന്റ് വരെ കയറി. കഴിഞ്ഞവാരം വ്യക്‌തമാക്കിയ 79,364 പോയിന്റിലെ രണ്ടാം പ്രതിരോധം സൂചികയ്‌ക്ക് തകര്‍ക്കാനായില്ല. ഫണ്ടുകള്‍ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതിനാല്‍ വാരാന്ത്യം സൂചിക 78,499 പോയിന്റിലാണ്. വീണ്ടും ലാഭമെടുപ്പിന് നീക്കം നടന്നാല്‍ 77,744-76,671 പോയിന്റില്‍ താങ്ങുണ്ട്. വിപണി മുന്നേറാന്‍ ശ്രമിച്ചാല്‍ 79,000-79502 ല്‍ പ്രതിരോധം തല ഉയര്‍ത്താം. ഈ തടസം ഭേദിച്ചാല്‍ 80,300 നെ ലക്ഷ്യമാക്കും.
നിഫ്‌റ്റി 24,383 ലാണ് ഇടപാടുകള്‍ തുടങ്ങിയത്. ബ്ലൂചിപ്പ് ഓഹരികളില്‍ ഫണ്ടുകള്‍ പിടിമുറുക്കിയതോടെ മുന്‍വാരം സൂചിപ്പിച്ച 24,769 പോയിന്റിലെ തടസം കടന്ന് 24,776 വരെ ഉയര്‍ന്നു. അടിയൊഴുക്ക് ശക്‌തമെന്ന് മനസിലാക്കി നിക്ഷേപകര്‍ ലാഭമെടുപ്പിന് ഇറങ്ങിയതോടെ സൂചിക 24,444 ലേക്ക് ഇടിഞ്ഞങ്കിലും കേ്ലാസിങ്ങില്‍ നിഫ്‌റ്റി 24,570 ലാണ്. ഈ വാരം 24,749 ലെ തടസം ഭേദിച്ചാല്‍ 24,928 - 25,260 പോയിന്റിനെ കൈപ്പിടിയില്‍ ഒതുക്കാം. വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ 24,417- 24,264 പോയിന്റില്‍ താങ്ങുണ്ട്. മുന്‍നിര ഓഹരികളായ ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.സി.എല്‍. ടെക്, എല്‍ ആന്‍ഡ് ടി, എം ആന്‍ഡ് എം, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ആര്‍.ഐ.എല്‍, ഐ.ടി.സി. ഓഹരികള്‍ മികവ് കാണിച്ചു. എച്ച്.യു.എല്‍, മാരുതി, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്. സി. ബാങ്ക്, എയര്‍ ടെല്‍, ടാറ്റാ സ്‌റ്റീല്‍, സണ്‍ ഫാര്‍മ മാരുതി തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ നിലനിര്‍ത്തിയത് രൂപയുടെ തിരിച്ചു വരവിന് അവസരം ഒരുക്കി. വായ്‌പാ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചത് സാമ്പത്തിക മേഖലയ്‌ക്ക് ഊര്‍ജം പകര്‍ന്നു. നാണ്യപ്പെരുപ്പം തടയാനും വിലക്കയറ്റം പിടിച്ചുനിര്‍ത്തി വളര്‍ച്ചയ്‌ക്ക് ഗതിവേഗം പകരാനുമുള്ള ശ്രമത്തിലാണ് ആര്‍.ബി.ഐ. ഡോളറിന് മുന്നില്‍ രൂപ തുടര്‍ച്ചയായ രണ്ടാം വാരത്തിലും നേട്ടത്തിലാണ്. 95.39 ല്‍നിന്നും 94.32 ലേയ്‌ക്ക് ശക്‌തിപ്രാപിച്ച ശേഷം 17 പൈസയുടെ മികവില്‍ വാരാന്ത്യം രൂപ 95.21 ലാണ്.
വിദേശ ഓപ്പറേറ്റര്‍മാര്‍ പോയവാരം 3848.97 കോടി രൂപ നിക്ഷേപിച്ചു. ഇതിനിടയില്‍ 961.28 കോടി രൂപയുടെ വില്‍പ്പനയും നടത്തി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 8703.51 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. രണ്ടു ദിവസങ്ങളിലായി അവര്‍ 936.14 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി.
ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 4,041 ഡോളറില്‍നിന്ന് 4,025 ലേക്ക് താഴ്‌ന്ന ശേഷമാണ് കുതിച്ചു തുടങ്ങിയത്. വാങ്ങല്‍ താല്‍പ്പര്യം കനത്തതോടെ സ്വര്‍ണം വെള്ളിയാഴ്‌ച 4,371 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 4,341 ഡോളറിലായിരുന്നു കേ്ലാസിങ്.







Comments