More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ചെലവ്‌ കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിന്‌ ആത്മനിര്‍ഭര്‍ മെഡ്‌ടെക്‌

Authored by Web Desk | Last updated: 09 Aug 2026, 11:34 PM | 3 min read

Print
ചെലവ്‌ കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിന്‌ ആത്മനിര്‍ഭര്‍ മെഡ്‌ടെക്‌

കഴിഞ്ഞ ദശകത്തില്‍ ആരോഗ്യ സംരക്ഷണ അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ വികസനത്തിന്‌ സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, നഗര-ഗ്രാമ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഡയഗ്‌നോസ്‌റ്റിക്‌ സെന്ററുകള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വര്‍ധന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഭാരത സര്‍ക്കാരിന്റെ പൗരകേന്ദ്രീകൃത നയത്തിന്‌ തെളിവായി വര്‍ത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു പോരുന്നു. ഈ ഉദ്യമങ്ങളുടെ ഫലമായി, പരിമിതമായ പണം മാത്രമേ സ്വന്തം പോക്കറ്റില്‍ നിന്ന്‌ ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ടിവരുന്നുള്ളൂ. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്‌ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നതിന്‌ ഉദാഹരണമായി ഔട്ട്‌-ഓഫ്‌-പോക്കറ്റ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ ഏകദേശം 65% ല്‍ നിന്ന്‌ 43% ആയി കുറഞ്ഞത്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.
ആധുനിക ആരോഗ്യ സംരക്ഷണത്തിലെ അനിവാര്യ ഘടകമാണ്‌ മെഡിക്കല്‍ ഉപകരണങ്ങള്‍. അവ ജില്ലാ ആശുപത്രിയില്‍ നവജാതശിശുവിനെ പരിചരിക്കുന്നത്‌ മുതല്‍ തൃതീയ പരിചരണ കേന്ദ്രത്തിലെ കാന്‍സര്‍ രോഗിയെ ചികിത്സിക്കുന്നതില്‍ വരെ ഉപയോഗിക്കുന്നു. ലബോറട്ടറികള്‍ നവീകരിക്കുക, നിര്‍ണായക ആരോഗ്യ പരിചരണ സേവനങ്ങള്‍ ശക്‌തിപ്പെടുത്തുക, രോഗ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രധാന്‍ മന്ത്രി-ആയുഷ്‌മാന്‍ ഭാരത്‌ ആരോഗ്യ അടിസ്‌ഥാനസൗകര്യ ദൗത്യം മുഖേന മെച്ചപ്പെട്ട അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നിവയിലൂടെ ഭാരത സര്‍ക്കാര്‍ ഗ്രാമ- നഗര ഭേദമന്യേ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. 2047 ആകുമ്പോള്‍ വികസിത രാഷ്‌ട്രമായി മാറുകയെന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നേറുമ്പോള്‍ ചെലവ്‌ കുറഞ്ഞതും പ്രാപ്യവും സ്‌ഥിരതയാര്‍ന്നതുമായ ഒരു ആത്മനിര്‍ഭര്‍ മെഡ്‌ടെക്‌ ആവാസവ്യവസ്‌ഥ കെട്ടിപ്പടുക്കുന്നതിലാണ്‌ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.
മുന്‍കാലങ്ങളില്‍ നൂതനവും സങ്കീര്‍ണവുമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക്‌ മറ്റ്‌ രാജ്യങ്ങളെയാണ്‌ ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്‌. ഇറക്കുമതി ചെയ്‌ത സാങ്കേതികവിദ്യകള്‍ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താന്‍ സഹായിച്ചെങ്കിലും, അവ പലപ്പോഴും ചെലവേറിയതായിരുന്നു, ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. ഇത്‌ ഉപകരണ ലഭ്യത കുറയ്‌ക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ഇന്ത്യയ്‌ക്കുള്ളില്‍ നൂതന മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ്‌ ദേശീയ മെഡിക്കല്‍ ഉപകരണ നയം 2023ലൂടെ ലക്ഷ്യമിടുന്നത്‌. ആഭ്യന്തര ഉത്‌പാദനം, ഗവേഷണം, നൂതനാശയങ്ങള്‍, നിക്ഷേപം എന്നിവയെ പിന്തുണയ്‌ക്കുന്നതിനായി ഉല്‍പാദനബന്ധിത പ്രോത്സാഹന പദ്ധതി (പി.എല്‍.ഐ.), മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍, ഫാര്‍മ-മെഡ്‌ടെക്ക്‌ ഗവേഷണ-നൂതനാശയ പ്രോത്സാഹനത്തിനുള്ള (പി.ആര്‍.ഐ.പി.) പദ്ധതി തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഉല്‍പാദനം, നൂതനാശയങ്ങള്‍, നിക്ഷേപം, ആഗോള മത്സരശേഷി എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‍കുന്ന ഒരു ആവാസവ്യവസ്‌ഥ ഈ സംരംഭങ്ങളിലൂടെ സൃഷ്‌ടിക്കപ്പെടുന്നു.
ഫലങ്ങള്‍ പ്രോത്സാഹജനകമാണ്‌. പി.എല്‍.ഐ. സ്‌കീമിന്‌ കീഴില്‍ അന്‍പതിലധികം ഉന്നത നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം ആരംഭിച്ചു. ഈ മേഖലയിലേക്കുള്ള സുസ്‌ഥിരമായ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ പ്രതിഫലിക്കുന്ന ആഗോള നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസം പ്രധാനമാണ്‌. ആഗോള മെഡ്‌ടെക്‌ മൂല്യ ശൃംഖലയില്‍ ഇന്ത്യ വിശ്വസനീയ പങ്കാളിയായി ഉയര്‍ന്നുവരുന്നുവെന്ന്‌ ഈ നേട്ടങ്ങള്‍ തെളിയിക്കുന്നു.
ഒരു നിര്‍മാണ കേന്ദ്രമായി മാറുകയെന്നതിലുപരി, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മെഡിക്കല്‍ സാങ്കേതികവിദ്യയിലെ പുരോഗതിയെ അതിവേഗം സ്വാംശീകരിക്കുന്നു. നൂതന ഡയഗ്‌നോസ്‌റ്റിക്‌ പരിശോധനകള്‍, ഇമേജിങ്‌ മെഷീനുകള്‍, മെഡിക്കല്‍ ഇംപ്ലാന്റുകള്‍, തീവ്രപരിചരണ ഉപകരണങ്ങള്‍, ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ എന്നിവയുടെ ചെലവ്‌ കുറയുന്നതും സുഗമമായ ലഭ്യതയും രോഗികളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കുകയും യഥാസമയം മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇന്ത്യയ്‌ക്കുള്ളില്‍ ഈ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്‌ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും അടിയന്തര സാഹചര്യങ്ങളിലും തടസ്സങ്ങളിലും ആരോഗ്യ സംരക്ഷണ വിതരണ ശൃംഖലയെ കൂടുതല്‍ വിശ്വസനീയമായി നിലനിര്‍ത്തുകയും ചെയ്യും. കാര്യക്ഷമമായ ആഭ്യന്തര ഉല്‍പാദനം ചെലവ്‌ കുറയ്‌ക്കും.
ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, ശക്‌തമായ എഞ്ചിനീയറിങ്‌ നൈപുണ്യം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പൊതു ഡിജിറ്റല്‍ അടിസ്‌ഥാന സൗകര്യങ്ങള്‍, ഊര്‍ജസ്വലമായ സ്‌റ്റാര്‍ട്ട്‌-അപ്പ്‌ ആവാസവ്യവസ്‌ഥ, വൈദഗ്‌ധ്യമുള്ള മാനവവിഭവശേഷി എന്നിവയിലൂടെ പുതുതലമുറ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന്‌ ശക്‌തമായ അടിത്തറ പാകുന്നു. നിര്‍മിത ബുദ്ധി, സോഫ്‌റ്റ്‌വെയര്‍ ആസ്‌ എ മെഡിക്കല്‍ ഡിവൈസ്‌ , കണക്‌റ്റഡ്‌ മെഡിക്കല്‍ ഉപകരണങ്ങള്‍, റോബോട്ടിക്‌സ്‌, റിമോട്ട്‌ ഡയഗ്‌നോസ്‌റ്റിക്‌ സാങ്കേതികവിദ്യകള്‍ എന്നിവ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങള്‍ ഇന്ത്യയ്‌ക്ക്‌ പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള രോഗികള്‍ക്കുമായി നൂതനവും ചെലവ്‌ കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യകള്‍ക്ക്‌ ഇന്ത്യയെ സഹായിക്കാനാകും.
ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണികളില്‍ പ്രവേശിക്കുകയും വളരുകയും ചെയ്യുമ്പോള്‍ തന്നെ, ആഗോള മെഡിക്കല്‍ സാങ്കേതിക മേഖലയില്‍ ബ്രാന്‍ഡ്‌ ഇന്ത്യ മെഡ്‌ടെക്ക്‌ ഉന്നത നിലവാരം നിലനിര്‍ത്തുകയെന്നത്‌ വളരെ പ്രധാനമാണ്‌. അതിനാല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനും, അംഗീകൃത പരിശോധനാ ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും,ക്ല ിനിക്കല്‍ തെളിവുകള്‍ ശേഖരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യാന്തര ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു.
ആഗോളതലത്തില്‍ മത്സരാധിഷ്‌ഠിതമായ ഒരു മെഡ്‌ടെക്‌ ആവാസവ്യവസ്‌ഥ കെട്ടിപ്പടുക്കുന്നതിന്‌ സര്‍ക്കാര്‍, വ്യവസായമേഖല, അക്കാദമിക മേഖല, ആരോഗ്യ സംരക്ഷണ ദാതാക്കള്‍, സ്‌റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍ എന്നിവരുടെ സഹകരണം ആവശ്യമാണ്‌. ആശയങ്ങള്‍ ലബോറട്ടറികളില്‍ നിന്ന്‌ നിര്‍മ്മാണ സൗകര്യങ്ങളിലേക്കും രോഗികളിലേക്കും സുഗമമായി നീങ്ങുമ്പോഴാണ്‌ നൂതനാശയങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നത്‌. ഗവേഷണം, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം, ബിസിനസ്സ്‌ സുഗമമാക്കുക എന്നിവ പ്രോത്സാഹിപ്പിക്കുന്ന സുസ്‌ഥിരവും സുതാര്യവുമായ ഒരു നയ അന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌.
ഇന്ത്യ ഒരു വികസിത രാഷ്ര്‌ടമായി മാറുമ്പോള്‍, ആരോഗ്യ സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും പരസ്‌പര പൂരകമായി മുന്നേറും. ശക്‌തമായ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്‌ മികച്ച ഉല്‍പാദനം, വൈദഗ്‌ധ്യമുള്ള തൊഴില്‍ ശക്‌തി, കയറ്റുമതി സാധ്യത, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ സൃഷ്‌ടിക്കാന്‍ കഴിയും, അതോടൊപ്പം ആരോഗ്യ സംരക്ഷണത്തെ ചെലവ്‌ കുറഞ്ഞതും പ്രാപ്യവും വിശ്വസനീയവുമാക്കുന്നു.
ഏഷ്യയിലെ നാലാമത്തെ വലിയ വിപണിയാണ്‌ ഇന്ത്യയുടെ മെഡ്‌ടെക്‌ മേഖല, ആഗോളതലത്തില്‍ മികച്ച 20 വിപണികളില്‍ ഒന്നാണിത്‌. നിലവില്‍ ഏകദേശം 15-16 ബില്യണ്‍ ഡോളര്‍ മൂല്യം ഈ വിപണിക്കുണ്ട്‌, പ്രതിവര്‍ഷം ഏകദേശം 12% വളര്‍ച്ച കൈവരിക്കുന്നു, ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഉല്‍പാദന മേഖലകളിലൊന്നാണിത്‌. വികസിത ഭാരതം എന്ന ദര്‍ശനത്തിന്റെ ഭാഗമായി, ഗുണനിലവാരം, നൂതനാശയങ്ങള്‍, ആരോഗ്യ സംരക്ഷണത്തിലേക്കുള്ള തുല്യ പ്രവേശനം എന്നിവയില്‍ അധിഷ്‌ഠിതമായ മെഡിക്കല്‍ സാങ്കേതികവിദ്യയില്‍ ആഗോള നേതൃത്വത്തിലേക്ക്‌ ഇന്ത്യ ഉയരണമെന്ന്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മാതൃ-ശിശു ആരോഗ്യം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, അടിയന്തര പരിചരണം, സാംക്രമികേതര രോഗങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണ്‌ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.

ജഗത്‌ പ്രകാശ്‌ നദ്ദ
(കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ,
രാസവസ്‌തു-രാസവളം മന്ത്രിയാണ്‌ ലേഖകന്‍)

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

No Image

സംസ്‌ഥാനത്ത്‌ എലിപ്പനി വ്യാപിക്കുന്നു; ജാഗ്രതവേണമെന്നു മുന്നറിയിപ്പ്‌

No Image

വികസനത്തിലെ ആദിവാസി ഇടം

No Image

സത്യദീപത്തിന്റെ നൂറാണ്ടുകള്‍

No Image

ബങ്കിപ്പൂര്‍ എന്ന സന്ദേശം

രാജേഷിന്റെ ത്യാഗത്തിന്‌ 
നീതി വേണം

രാജേഷിന്റെ ത്യാഗത്തിന്‌ നീതി വേണം