യൂജിന്‍ (യു.എസ്.എ.): ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 27-ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. അവസാന ദിവസം ഇന്ത്യന്‍ താരങ്ങള്‍ക്കു മെഡല്‍ നേടാനായില്ല. രണ്ട് വെള്ളിയും ഒരു വെങ്കലവുമായാണ് മടക്കം.
അവസാന ദിവസം നടന്ന വനിതകളുടെ ഹൈജമ്പില്‍ പൂജാ സിങ് ഏഴാം സ്ഥാനത്തായി. 1.84 മീറ്റര്‍ വരെയാണു താരം ചാടിയത്.
വനിതകളുടെ 4-400 മീറ്റര്‍ റിലേ ഫൈനലില്‍ ഇന്ത്യ ഒന്‍പതാമതായി. ഭുമിക നെഹാതെ, താഹുറ ഖാതൂണ്‍, തനു ചൗധരി, തിയ അറുമുഖം എന്നിവരാണ് ഇന്ത്യക്കായിറങ്ങിയത്. ലോങ് ജമ്പില്‍ ഷാഹ്നവാസ് ഖാന് വെങ്കലവും ലോങ് ജമ്പില്‍ ബസന്ത് കുമാര്‍ മേഘ്വാളും ജാവലിന്‍ ത്രോയില്‍ ആശിഷ് യാദവും വെള്ളി നേടി. 12 സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും അടക്കം 18 മെഡലുകള്‍ നേടിയ യു.എസ്.എയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തെത്തിയ കെനിയ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും അടക്കം 11 മെഡലുകള്‍ നേടി. മൂന്നാം സ്ഥാനക്കാരായ ഇറ്റലി മൂന്ന് സ്വര്‍ണവും രണ്ട് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ സ്വന്തമാക്കി.






Comments