
റൊസാരിയോ: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിതാവിന്റെ ശവ സംസ്‌കാരം നടത്തി. ജന്മനാടായ റൊസാരിയോയുടെ പ്രാന്തപ്രദേശത്തുള്ള എല്‍ പ്രാഡോ സെമിത്തേരിയിലായിരുന്നു ഹോര്‍ഹെ മെസിയുടെ സംസ്‌കാര ചടങ്ങ്.
കുടുംബാംഗങ്ങള്‍ മാത്രമാണു പങ്കെടുത്തത്. പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തിയായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ കുടുംബത്തിന്റെ സ്വകാര്യത ഉറപ്പാക്കാന്‍ പ്രാദേശിക ഭരണകൂടം സജ്‌ജമായിരുന്നെന്ന് റൊസാരിയോ മേയര്‍ പാബ്ലോ ഹാവ്‌കിന്‍ പറഞ്ഞു.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഹോര്‍ഹെയോടുള്ള ആദരസൂചകമായി വാരാന്ത്യത്തില്‍ നടന്ന യൂത്ത് വിഭാഗം മത്സരങ്ങള്‍ക്കു മുന്നേ ഒരു മിനിറ്റ് മൗനം ആചരിച്ചു. കളിക്കാരും റഫറിമാരും കോച്ചുമാരും കറുത്ത ആംബാന്‍ഡ് ധരിച്ചിരുന്നു. ഹോര്‍ഹെ ദീര്‍ഘകാലമായി റൊസാരിയോയിലെ സനാറ്റോറിയോ സെന്‍ട്രോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സമയം ശനിയാഴ്‌ച പുലര്‍ച്ചെയാണ് അന്തരിച്ചത്. കരിയര്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം മകന്റെ ഏജന്റായും പ്രവര്‍ത്തിച്ചു. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്കായി കളിക്കുന്ന മെസി മരണ വാര്‍ത്ത അറിഞ്ഞയുടനെ ഭാര്യ അന്റോണെല്ലയ്‌ക്കും മക്കള്‍ക്കുമൊപ്പം സ്വകാര്യ ജെറ്റില്‍ റൊസാരിയോയിലെത്തി.
68 വയസുകാരനായ ഹോര്‍ഗെ മെസിയുടെ കരിയറിലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിഴലായി കൂടെയുണ്ടായിരുന്നു. ലോകകപ്പിലെ അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തില്‍ മെസി ഗോളടിച്ചതിനു ശേഷം '' ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ്'' കടന്നു പോകുന്നതെന്നു മെസി പ്രതികരിച്ചിരുന്നു. ഹോര്‍ഹെയാണു മെസിയെ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് ക്ലബില്‍ വിട്ടു കളി പഠിപ്പിച്ചത്. കുട്ടിക്കാലത്ത് മെസിയില്‍ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കണ്ടതോടെ ഹോര്‍ഹെയുടെ നേതൃത്വത്തിലാണ് സ്‌പെയിനിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയത്. ബാഴ്‌സലോണയിലെ മെച്ചപ്പെട്ട പരിശീലന സൗകര്യവും ചികിത്സയും ലയണല്‍ മെസിക്ക് ലഭിച്ചതോടെ ഇതിഹാസത്തിന്റെ പിറവിയായി.





Comments