More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

തീക്കാറ്റായി ആശയസമരം; ഊര്‍ജമായി 'നാലാം ലോകം',നാലാം ലോകത്തില്‍ പടര്‍ന്ന സി.പി.എം. വിഭാഗീയത

Authored by Web Desk | Last updated: 11 Aug 2026, 11:48 PM | 4 min read

Print
തീക്കാറ്റായി ആശയസമരം; ഊര്‍ജമായി 'നാലാം ലോകം',നാലാം ലോകത്തില്‍ പടര്‍ന്ന സി.പി.എം. വിഭാഗീയത


ജനകീയാസൂത്രണ പദ്ധതിയും വിദേശ ഫണ്ട്‌ വിവാദവുമെല്ലാം സി.പി.എമ്മില്‍
വിഭാഗീയതയെ്‌ക്കാപ്പം കൊടുങ്കാറ്റായി വീശിയ രണ്ടായിരത്തിന്റെ തുടക്കകാലത്താണ്‌ ആശയസമരത്തോട്‌ ചേര്‍ത്തുവയ്‌ക്കുന്ന തരത്തില്‍ പരമേശ്വരന്‍ നാലാം
ലോക സിദ്ധാന്തം വിവാദക്കൊടുങ്കാറ്റായി പാര്‍ട്ടിഘടകങ്ങളില്‍ ആഞ്ഞുവീശിയത്‌. 1994 മുതല്‍തന്നെ പരമേശ്വരന്‍ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും
ഇതേക്കുറിച്ച്‌ എഴുതിയും ആവര്‍ത്തിച്ചുപറഞ്ഞും സജീവമായിരുന്നു. ആണവ
ശാസ്‌ത്രജ്‌ഞനായിരുന്ന പരമേശ്വരന്‍ ആദ്യകാലം മുതല്‍തന്നെ മാര്‍ക്‌സിസ്‌റ്റ്‌ ദര്‍ശനങ്ങളില്‍ ആകൃഷ്‌ടനാകുകയും അതേക്കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും ചെയ്‌തു.

സി.പി.എമ്മിനകത്ത്‌ കൊടുങ്കാറ്റായി വീശിയ അതിതീവ്ര ആശയ സമരത്തിന്‌ ഊര്‍ജം പകര്‍ന്ന പുതു ചിന്താഗതിയെന്ന നിലയിലാണ്‌ എം.പി.പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം ചര്‍ച്ച ചെയ്യപ്പെടുന്നത്‌. പരമ്പരാഗത മാര്‍കിസ്‌റ്റ്‌ രീതികളില്‍ നിന്നുള്ള വ്യതിയാനമായി സിദ്ധാന്തത്തെ വിലയിരുത്തിയ സി.പി.എം. നേതൃത്വം പരമേശ്വരനെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കി പരമേശ്വരനെതിരേ പടനയിച്ച എം.എന്‍. വിജയന്‍ അടക്കമുള്ളവരും പിന്നീട്‌ പാര്‍ട്ടി നേതൃത്വത്തിന്‌ അനഭിമതരാകുകയും പുറത്താക്കപ്പെടുകയും ചെയ്‌തത്‌ മറ്റൊരു വിരോധാഭാസം. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ.ബേബി, കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്ക്‌ അടക്കമുള്ളവര്‍ പരമേശ്വരന്റെ അടുപ്പക്കാരെന്നായിരുന്നു എതിര്‍പക്ഷത്തിന്റെ വാദം. തന്നെ പുറത്താക്കിയാലും തന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്നവര്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ തന്നെയുണ്ടെന്ന പരമേശ്വരന്റെ വാക്കുകളില്‍ പെരുള്‍ തേടിയ പാരമ്പര്യവാദികള്‍ പല നേതാക്കള്‍ക്ക്‌ നേരേയും വിരല്‍ ചൂണ്ടി.
ജനകീയാസൂത്രണ പദ്ധതിയും വിദേശ ഫണ്ട്‌ വിവാദവുമെല്ലാം സി.പി.എമ്മില്‍ വിഭാഗീയതയെ്‌ക്കാപ്പം കൊടുങ്കാറ്റായി വീശിയ രണ്ടായിരത്തിന്റെ തുടക്കകാലത്താണ്‌ ആശയ സമരത്തോട്‌ ചേര്‍ത്ത്‌ വെയ്‌ക്കുന്ന തരത്തില്‍ പരമേശ്വരന്‍ നാലാം ലോക സിദ്ധാന്തം വിവാദ കൊടുങ്കാറ്റായി പാര്‍ട്ടി ഘടകങ്ങളില്‍ ആഞ്ഞു വീശിയത്‌. 1994 മുതല്‍തന്നെ പരമേശ്വരന്‍ എഴുത്തിലൂടേയും പ്രഭാഷണങ്ങളിലൂടേയും ഇതേ കുറിച്ച്‌ എഴുതിയും ആവര്‍ത്തിച്ച്‌ പറഞ്ഞും സജീവമായിരുന്നു. ആണവ ശാസ്ര്‌തജ്‌ഞനായിരുന്ന പരമേശ്വരന്‍ ആദ്യ കാലം മുതല്‍ തന്നെ മാര്‍കിസ്‌റ്റ്‌ ദര്‍ശനങ്ങളില്‍ ആകൃഷ്‌ടനാകുകയും അതേ കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും ചെയ്‌തുഗഹനമായ ദര്‍ശനത്തെ കൂടുതല്‍ സങ്കീര്‍ണമായി അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അക്കാലത്തെ നേതാക്കള്‍ക്കിടയില്‍ അദ്ദേഹം വ്യത്യസ്‌തനായി. ലളിതമായ വ്യാഖ്യാനവും ജീവിതഗന്ധിയായ സാഹചര്യങ്ങളോട്‌ ചേര്‍ത്ത്‌ വെച്ചുള്ള വിവരണവും ശൈലിയാക്കി സാധാരണക്കാര്‍ക്കിടയില്‍ മാര്‍കിസ്‌റ്റ്‌ ദര്‍ശനവും ചിന്താപദ്ധതിയും അദ്ദേഹം പ്രചരിപ്പിച്ചു. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ അടിത്തറയായ അടിസ്‌ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ഈയൊരു ശൈലിയ്‌ക്ക്‌ മികച്ച സ്വീകാര്യതയും ലഭിച്ചു.
ഭാമ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്റ (ബാര്‍ക്ക്‌)റില്‍ ശാസ്ര്‌തജ്‌ഞനായി ജോലി ചെയ്യുന്ന കാലയളവായിരുന്ന അകാലത്ത്‌ സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുളള ത്വരയ്‌ക്കായിരുന്നു മുഖ്യ സ്‌ഥാനം. ഇതിനാല്‍ തന്നെ ആണവ ശാസ്ര്‌തജ്‌ഞന്റെ സൂക്ഷ്‌മതയില്‍ നിന്ന്‌ വൈവിദ്ധ്യമാര്‍ന്ന സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുള്ള ഗവേഷകനിലേക്ക്‌ അദേഹം പതിയെ കര്‍മ മണ്‌ഡലം മാറ്റി. ബാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു. പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935 ല്‍ ഒരു യാഥാസ്‌ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച എം.പി.പരമേശ്വരന്‍ നമ്പൂതിരി, ജാതി വാല്‍ മുറിച്ച്‌ മാറ്റി സ്വയമേവ 'എം.പി.പരമേശ്വര'നായി മാറ്റിയ പഠന കാലത്ത്‌ തന്നെ വിപ്‌ളവത്തിന്റെ കാലൊച്ച കേള്‍പ്പിച്ചിരുന്നു. കോളജ്‌ പഠനകാലത്ത്‌ ജാതി വാല്‍ ഉപേക്ഷിച്ചപ്പോഴും പരമേശ്വരന്‌ പക്ഷേ, അതൊരു മഹത്തായ വിപ്‌ളവ ഇടപെടലായൊന്നും തോന്നിയിരുന്നില്ല. വീട്ടുകാര്‍ രേഖകളില്‍ കാണിച്ച ജാതിവാല്‍ പേരിനൊപ്പം ഉണ്ടായിരുന്നപ്പോഴും ജാതി ചിന്ത മനസിലുണ്ടായിരുന്നില്ലെന്നാണ്‌ പരമേശ്വരന്‍ ഇതിന്‌ കാരണമായി പറഞ്ഞത്‌. ബാര്‍ക്കിലെ ജോലി ഉപേക്ഷിച്ച്‌, ആണവ ശാസ്ര്‌തജ്‌ഞന്റെ വേഷമഴിച്ച്‌ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി അടിസ്‌ഥാന വര്‍ഗ സമൂഹത്തിലേക്കിറങ്ങിയപ്പോഴും ത്യാഗമെന്ന വിശേഷണത്തോടും പരമേശ്വരന്‍ മുഖം തിരിച്ചു.
എന്നാല്‍ വര്‍ഗാധിപത്യവും വര്‍ഗപരമായ സംഘര്‍ഷവും അടിസ്‌ഥാന ഘടകമാക്കിയ മാര്‍കിസ്‌റ്റ്‌ ദര്‍ശനത്തെ വര്‍ഗ സഹകരണ സിദ്ധാന്തത്തിലൂടെ നവീകരിക്കാനുളള പരമേശ്വരന്റെ ശ്രമം വലിയ വിവാദങ്ങള്‍ക്കാണ്‌ തിരികൊളുത്തിയത്‌. ഇത്‌ ആശയ സമരമായും തുടര്‍ന്ന്‌ വിഭാഗീയതയുടെ കാട്ടുതീയായും കത്തി പടര്‍ന്നതോടെ 2004 ല്‍ പരമേശ്വരന്‍ പാര്‍ട്ടിക്ക്‌ പുറത്തായി. ആഗോളവത്‌ക്കരണവും നവലിബറല്‍ ആശയങ്ങളുടെ കടന്നുകയറ്റവും കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനങ്ങളില്‍ മൂല്യച്യുതിക്ക്‌ ഇടയാക്കിയെന്ന്‌ ചൂണ്ടിക്കാട്ടി പാരമ്പര്യവാദികള്‍ ആശയസമരത്തിന്‌ തുടക്കമിട്ട ഘട്ടത്തിലാണ്‌ പരമേശ്വരന്‍ നാലാം ലോക സിദ്ധാന്തവുമായി സജീവമാകുന്നത്‌.
ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ മനുഷ്യന്‍ തന്റെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തണമെന്നും പരമേശ്വരന്‍ വാദിച്ചു. പരിസ്‌ഥിതി സൗഹൃദപരമായ വികസനം, ഉത്‌പ്പന്നങ്ങളുടെ നീതിയുക്‌തമായ പങ്കിടല്‍, പ്രാദേശികമായ സമ്പദ്‌ വ്യവസ്‌ഥ എന്നിവയായിരുന്നു നാലാം ലോക സിദ്ധാന്തത്തിന്റെ കാതലായി അദ്ദേഹത്തെ പിന്തുണച്ചവര്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍, ഇത്തരം ഘടകങ്ങള്‍ പുറത്ത്‌ കാണുന്ന പ്രതിരോധ കവചം മാത്രമാണെന്നും മുതലാളിത്വ സോഷ്യലിസ വര്‍ഗ സഹകരണമാണ്‌ പരമേശ്വരന്റെ നാലാം ലോകത്തിന്റെ കാതലെന്നും എം.എന്‍. വിജയന്റെ നേതൃത്വത്തിലുള്ള പാരമ്പര്യവാദികള്‍ തുറന്നു കാട്ടി. സോഷ്യലിസവും മുതലാളിത്തവും വര്‍ഗ സമരത്തിന്റെ പാതയില്‍ പരസ്‌പരം കൊമ്പുകോര്‍ക്കേണ്ടയിടത്ത്‌ എങ്ങിനെ സഹകരണം സാധ്യമാകുമെന്ന്‌ അവര്‍ ചോദിച്ചു. ഈയൊരു വര്‍ഗ സഹകരണ സിദ്ധാന്തം മുതലാളിത്ത ലോക വ്യവസ്‌ഥയുടെ അജന്‍ഡ ഒളിച്ചു കടത്തലാണെന്നും ഇത്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനങ്ങളെ തകര്‍ക്കുമെന്നും അവര്‍ വിധിയെഴുതി.
തോമസ്‌ ഐസക്കും എം.എ.ബേബിയും അടക്കമുള്ളവരായിരുന്നു അക്കാലത്ത്‌ പരമേശ്വരന്റെ നാലാം ലോകത്തിനൊപ്പം അണിയറയില്‍ പിന്തുണച്ചതെന്നതിനാല്‍ തന്നെ പാരമ്പര്യവാദികളുടെ കുന്തമുനയില്‍ അവരുടെ സ്‌ഥാനവും സംശയ ദൃഷ്‌ടിയിലായി. ഈ ഘട്ടത്തിലാണ്‌ ജനകീയാസൂത്രണ പ്രസ്‌ഥാനം സംസ്‌ഥാനത്തെ ജനജീവിതങ്ങള്‍ക്ക്‌ മേല്‍ സ്വാധീനമുറപ്പിക്കുന്നത്‌. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെ നടപ്പാക്കിയെന്ന്‌ ആരോപിക്കപ്പെട്ട പദ്ധതി, നാലാം ലോക സിദ്ധാന്തങ്ങളുടെ പ്രായോഗികവത്‌ക്കരണ പരീക്ഷണമായാണ്‌ പാരമ്പര്യവാദികള്‍ കണ്ടത്‌. വിദേശ സഹായം സ്വീകരിക്കുന്ന പരമേശ്വരന്റെ ബന്ധവും ജനകീയാസൂത്രണത്തിനുളള വിഭവസമാഹരണവും അടക്കം ചേര്‍ത്ത്‌ വെച്ച്‌ അതി രൂക്ഷമായി അലയടിച്ച ആശയ സമരം വൈകാതെ തന്നെ പാര്‍ട്ടിയെ പിടിച്ചുലച്ച വിഭാഗീയതയിലേക്ക്‌ വഴിമാറി ആളിപ്പടര്‍ന്നു.
തൊണ്ണൂറുകളില്‍ പാര്‍ട്ടിയിലെ അന്തചിദ്രങ്ങള്‍ക്ക്‌ കാരണക്കാരനായെന്ന്‌ ആരോപിക്കപ്പെട്ട വി.എസ്‌. അച്യുതാനന്ദന്‍, ആശയ സമര പോരാട്ടത്തിന്റെ അമരത്തേക്കും കടന്നെത്തി, ജനകീയ പ്രതിരോധ സാന്നിധ്യമായി മാറിയ കാലഘട്ടമായിരുന്നു അത്‌. എം.എന്‍. വിജയനും ഡോ.ആസാദും അടക്കമുള്ളവര്‍ ചേര്‍ന്ന്‌ രൂപീകരിച്ച അധിനിവേശ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലും ഡോ.സുധീഷിന്റെ നേതൃത്വത്തില്‍ പാഠം മാസികയുടെ പിന്‍ബലത്തിലും, എതിര്‍പക്ഷം നാലാം ലോക സിദ്ധാന്തത്തിനെതിരേ ആഞ്ഞടിച്ചു. പാര്‍ട്ടിയ്‌ക്കകത്ത്‌ വി.എസ്‌. പക്ഷ നേതാക്കളും പോര്‍മുന കൂര്‍പ്പിച്ചു. ഇതോടെ പരമേശ്വരന്റെ സിദാന്തം പാര്‍ട്ടി തള്ളി;പരമേശ്വരന്‍ പാര്‍ട്ടിക്ക്‌ പുറത്തുമായി. ഒപ്പമുണ്ടായിരുന്ന ഡോ. ഇക്‌ബാലും മറ്റുമായി ചേര്‍ന്ന്‌ പിന്നീട്‌ ശാസ്ര്‌ത സാഹിത്യ പരിഷത്തിലായി പ്രവര്‍ത്തനം.
ലാളിത്യമായിരുന്നു പരമേശ്വരന്റെ മുഖമുദ്ര. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തായശേഷം സാക്ഷരതാ പ്രസ്‌ഥാനങ്ങളിലടക്കം പ്രവര്‍ത്തിച്ച്‌ കര്‍മ പഥത്തില്‍ സജീവമായപ്പോഴും ഇതിനൊട്ടും മാറ്റം വന്നതുമില്ല. പാര്‍ലമെന്ററി വ്യാമോഹവും നേതൃസ്‌ഥാനങ്ങള്‍ വിട്ടു കൊടുക്കാനുള്ള മടിയും പാര്‍ട്ടി നേരിടുന്ന അപചയത്തിന്റെ പ്രധാന തെളിവുകളായി നിരത്തപ്പെടുമ്പോഴാണ്‌ പദവികളോടുള്ള അദ്ദേഹത്തിന്റെ വിരക്‌തിയും ചര്‍ച്ചയാകുന്നത്‌. സോഷ്യലിസത്തിന്റെ അടുത്ത ഘട്ടമായി തന്റെ നാലാം ലോകത്തെ അവതരിപ്പിച്ച്‌, പരമ്പരാഗത മാര്‍കിസ്‌റ്റ്‌ രീതികളില്‍ നിന്നുള്ള വ്യതിയാനമായി പാര്‍ട്ടിയാല്‍ മുദ്രകുത്തപ്പെട്ട്‌ പുറത്തേക്ക്‌ തനിച്ച്‌ നടന്നപ്പോഴും ഒറ്റപ്പെട്ടെന്ന തോന്നല്‍ ഒരിക്കലും പ്രകടിപ്പിക്കാതെയായിരുന്നു പരമേശ്വരന്റെ തുടര്‍ പ്രവര്‍ത്തനം. ശാസ്ര്‌തജ്‌ഞന്‍, ശാസ്ര്‌തപ്രചാരകന്‍, എഴുത്തുകാരന്‍, സൈദ്ധാന്തികന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍ തുടങ്ങി നിലകളില്‍ പരമേശ്വരന്‍ പ്രശസ്‌തനായതും ഈ നിലയ്‌ക്ക്‌ തന്നെ.
ഭാഷാ സാങ്കേതികതയില്‍ പരമേശ്വരന്‍ നല്‍കിയ സംഭാവനകളും എക്കാലവും ഓര്‍മിക്കപ്പെടുന്നവ തന്നെ. ഈ കുറിപ്പ്‌ തയ്യാറാക്കാന്‍ സഹായിച്ച കമ്പ്യൂട്ടര്‍ മലയാളത്തിന്‌ കീബോര്‍ഡ്‌ ഘടന രൂപപ്പെടുത്തിയത്‌ എംപി പരമേശ്വരനായിരുന്നു. ഇന്നത്തെ ഇന്‍സ്ര്‌കിപ്‌റ്റ്‌ മലയാളം കീബോര്‍ഡിന്റെ ഘടന ടൈപ്പ്‌റൈറ്റര്‍ കീബോര്‍ഡില്‍ നിന്ന്‌ ചില മാറ്റങ്ങളോടെ കടംകൊണ്ടതാണ്‌. ഈ ലേഔട്ട്‌ സൃഷ്‌ടിച്ചതില്‍ എംപി പരമേശ്വരന്റെ പങ്ക്‌ വലുതാണ്‌. മലയാളം ടൈപ്പൈ്‌ററ്ററിന്റെ കീ ബോര്‍ഡ്‌ സംവിധാനം പരിഷ്‌ക്കരിക്കാന്‍ ആദ്യം ശ്രമം നടക്കുന്നത്‌ 1971ലാണ്‌. അന്ന്‌ കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അഭിമുഖ്യത്തില്‍ എം. ആര്‍. വിജയനാഥന്‍പിള്ള പഠനം നടത്തി.
അഞ്ഞൂറില്‍പ്പരം ലിപികള്‍ ഉപയോഗിച്ച്‌ അച്ചടിച്ചുവന്നിരുന്ന മലയാളഭാഷയെ അക്കങ്ങളും ചിഹ്നങ്ങളും ഉള്‍പ്പടെ പരമാവധി 92 അച്ചുകളില്‍ ഒതുക്കാന്‍ വിജയനാഥന്‍പിള്ളയ്‌ക്ക്‌ കഴിഞ്ഞു. 92 അച്ചുകളില്‍ 25 എണ്ണം അക്കങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും മാറ്റിവെച്ചു. ബാക്കി 67 സ്‌ഥാനങ്ങളില്‍ ലിപികള്‍ ഒതുക്കി. പിന്നീട്‌ ഈ മേഖലയില്‍ ഇടപെടല്‍ നടത്തിയത്‌ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഡോക്‌ടറായിരിക്കെ എം. പി. പരമേശ്വരനായിരുന്നു. അദ്ദേഹം കീബോര്‍ഡ്‌ ആദ്യം രൂപകല്‍പ്പന ചെയ്യുകയും പിന്നീട്‌ അച്ചടിസമിതി ചില ഭേദഗതികള്‍ വരുത്തി കീബോര്‍ഡ്‌ സംവിധാനം പരിഷ്‌കരിക്കാന്‍ സ്വീകരിക്കുകയും ചെയ്‌തു.

ജിനേഷ്‌ പൂനത്ത്‌

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നഴ്‌സുമാരെ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാത്ത രാജ്യം; ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു മുഖം

നഴ്‌സുമാരെ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാത്ത രാജ്യം; ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു മുഖം

ഗാസയില്‍ സമാധാനം ഇനിയും അകലെ

ഗാസയില്‍ സമാധാനം ഇനിയും അകലെ

എഫ്‌.സി.ആര്‍.എ. ഭേദഗതിയില്‍ എതിര്‍പ്പുമായി വടക്കുകിഴക്കിന്റെ ശബ്‌ദം

എഫ്‌.സി.ആര്‍.എ. ഭേദഗതിയില്‍ എതിര്‍പ്പുമായി വടക്കുകിഴക്കിന്റെ ശബ്‌ദം

പ്രളയകാല പാര്‍പ്പിടങ്ങള്‍

പ്രളയകാല പാര്‍പ്പിടങ്ങള്‍

ഒഴിവാക്കാമായിരുന്ന വിവാദം

ഒഴിവാക്കാമായിരുന്ന വിവാദം

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

Comments