
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ നിയമമാവും മുമ്പ് മെത്രാന്‍ സമിതിയുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയോ, കാലാവധി അവസാനിക്കുകയോ, പുതുക്കാന്‍ വൈകുകയോ ചെയ്‌താല്‍ സ്‌ഥാപനങ്ങളുടെ ആസ്‌തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പിന്നീട് അവ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭാവനകള്‍, ദാനധര്‍മങ്ങള്‍, വിദേശ സംഭാവനകള്‍ എന്നിവയുടെ സംയോജനത്തിലൂടെ സ്‌കൂളുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍, സാമൂഹിക സേവന അടിസ്‌ഥാനസൗകര്യങ്ങള്‍ എന്നിവയാണ് ൈക്രസ്‌തവ സമൂഹം ഒരുക്കുന്നത്.
എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ ഇത്തരം ആസ്‌തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവനും സ്വത്തിനും സംരക്ഷണം എന്ന മൗലികവകാശത്തിന്റെ ലംഘനമാകും. ൈക്രസ്‌തവ സമൂഹം നിയമത്തില്‍നിന്ന് ഇളവോ പ്രത്യേക പരിഗണനയോ അല്ല ആവശ്യപ്പെടുന്നത്. നിര്‍ദേശിക്കപ്പെട്ട നിയമനിര്‍മാണത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ഇടപെടണമെന്നും പ്രഫ. കെ.വി. തോമസ് ആവശ്യപ്പെട്ടു.






Comments