ഫ്‌ളോറിഡ: ബ്രസീലിന്റെ ഫുട്‌ബോളര്‍ നെയ്‌മര്‍ മേജര്‍ ലീഗ് സോക്കര്‍ക്ല ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ക്ലബ് സാന്റോസ് എഫ്.സിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണു നെയ്‌മര്‍ അമേരിക്കയിലേക്ക് കൂടുമാറുന്നത്‌്.
അടുത്ത ജനുവരിയില്‍ നെയ്‌മര്‍ ഫ്രീ ഏജന്റായി മയാമിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ട്രാന്‍സഫര്‍ നടക്കുകയാണെങ്കില്‍ നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ലയണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്‌മര്‍ (എം.എസ്.എന്‍.) ആക്രമണ ത്രയം വീണ്ടും തിരിച്ചെത്തും.
2014 മുതല്‍ 2016 വരെ സ്‌പാനിഷ് ലാ ലിഗയിലെ വമ്പന്‍ ബാഴ്‌സലോണയില്‍ എം.എസ്.എന്‍. ''വിളയാടിയിരുന്നു''. 2014-15 സീസണില്‍ ലൂയിസ് എന്റികെ്വയയുടെ കീഴില്‍ ബാഴ്‌സ മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ മെസിയും സുവാരസും നെയ്‌മറും. മൂവരും ചേര്‍ന്ന് 363 ഗോളുകളും 272 അസിസ്‌റ്റുകളുമാണ് കുറിച്ചത്‌്്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവും എം.എസ്.എന്‍ യുഗത്തിലായിരുന്നു.
2017 ല്‍ പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌നെതിരെയായിരുന്നു ബാഴ്‌സ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തിയത്. ഒന്നാംപാദ പ്രീ ക്വാര്‍ട്ടറില്‍ 4-0 ത്തിനു തോറ്റ ബാഴ്‌സ രണ്ടാം പാദത്തില്‍ 6-1 നു ജയിച്ചാണു തിരിച്ചടിച്ചത്. നെയ്‌മര്‍ ഇരട്ട ഗോളുകളടിച്ചപ്പോള്‍ സുവാരസും മെസിയും ഓരോ ഗോള്‍ വീതമടിച്ചു. നെയ്‌മര്‍ 2017 ല്‍ ബാഴ്‌സയില്‍നിന്നു ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌നിലേക്ക് കൂടൂ മാറി.
സുവാരസ് 2020 ല്‍ ബാഴ്‌സയില്‍നിന്ന് അത്‌ലറ്റികോ മാഡ്രിഡിലേക്കും ചേക്കേറി. അവിടെ നിന്നാണ് മയാമിയിലെത്തിയത്. മെസി 2021 ലാണ് ബാഴ്‌സലോണയിലെ 21 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ചത്. ആദ്യം പി.എസ്.ജിയിലേക്കും പിന്നീട് മയാമിയിലുമെത്തി.







Comments