More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

മധുരം വേണം, മായമല്ല

Authored by Web Desk | Last updated: 12 Aug 2026, 11:40 PM | 2 min read

Print
മധുരം വേണം, മായമല്ല

കേരളം ഓണത്തിനൊരുങ്ങുകയാണ്‌. വീടുകളിലെ മാത്രമല്ല, വിപണിയുടെയും ഉത്സവമാണ്‌ ഓണം. വീടുകളില്‍ പായസവും ഉണ്ണിയപ്പവും നെയ്യപ്പവും എള്ളുണ്ടയും കടലമിഠായിയും ഒരുങ്ങുന്ന കാലം. എന്നാല്‍, ആഘോഷത്തിന്റെ ഈ വിപണിയിലേക്ക്‌ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ ഒഴുകിയെത്തുന്നുവെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെ കാണണം. ഓണക്കാലത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാകുന്നത്‌ സ്വാഗതാര്‍ഹമാണ്‌. പക്ഷേ, അത്‌ ഉത്സവകാലത്തെ പതിവ്‌ നടപടിയായി ഒതുങ്ങാതെ സ്‌ഥിരമായ സംവിധാനമായി മാറണം.
ശര്‍ക്കരയിലും വെളിച്ചെണ്ണയിലും മായം കലരുന്നതാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന പ്രധാന പ്രശ്‌നം. നല്ല നിറവും തിളക്കവും വടിവൊത്ത രൂപവുമാണ്‌ ഗുണനിലവാരത്തിന്റെ അടയാളമെന്ന ഉപഭോക്‌തൃ ധാരണയെ മുതലെടുത്താണ്‌ ചിലര്‍ മായം ചേര്‍ക്കുന്നത്‌. ഭക്ഷണത്തിന്റെ സ്വാഭാവിക ഗുണത്തേക്കാള്‍ കാഴ്‌ചയ്‌ക്ക് പ്രാധാന്യം നല്‍കുന്ന വിപണിയാണ്‌ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ വളമാകുന്നത്‌.
ഭക്ഷ്യനിറങ്ങള്‍ ഉള്‍പ്പെടെയുള്ള അഡിറ്റീവുകള്‍ക്ക്‌ ശാസ്‌ത്രീയ സുരക്ഷാ വിലയിരുത്തലും അനുവദനീയമായ ഉപയോഗപരിധികളും നിലവിലുണ്ട്‌. പ്രശ്‌നം അനുവദനീയമല്ലാത്ത നിറങ്ങള്‍ ഉപയോഗിക്കുന്നതിലും, അനുവദനീയമായ നിറം അമിതമായി ഉപയോഗിക്കുന്നതിലും, ഭക്ഷണത്തിന്റെ യഥാര്‍ഥ ഗുണനിലവാരം മറച്ചുവയ്‌ക്കാന്‍ നിറം പ്രയോഗിക്കുന്നതിലുമാണ്‌.
ശര്‍ക്കരയുടെ കാര്യത്തില്‍ ഉപഭോക്‌താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അസാധാരണമായ എണ്ണമയം, ഉപ്പുരസം, കൈപ്പുരസം തുടങ്ങിയവ സംശയത്തിനിടയാക്കാം. എന്നാല്‍, ഇത്തരം വീട്ടുപരിശോധനകള്‍ പ്രാഥമിക സൂചനകള്‍ മാത്രമാണ്‌; മായം സ്‌ഥിരീകരിക്കാന്‍ ശാസ്‌ത്രീയ പരിശോധന ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സാമ്പിള്‍ പരിശോധനാ സംവിധാനം കൂടുതല്‍ ശക്‌തമാക്കേണ്ടതുണ്ട്‌.
വെളിച്ചെണ്ണയുടെയും ശര്‍ക്കരയുടെയും കാര്യത്തില്‍ ലേബലില്ലാത്ത ഉല്‍പന്നങ്ങളാണ്‌ മറ്റൊരു വലിയ പ്രശ്‌നം. ഉല്‍പാദകന്റെ പേര്‍, വിലാസം, ലൈസന്‍സ്‌ വിവരങ്ങള്‍ തുടങ്ങിയവയില്ലാത്ത ഭക്ഷണം വിപണിയില്‍ എത്തുന്നു. ബില്ലില്ലാത്ത വില്‍പ്പനയും ഇതേ ഗൗരവത്തില്‍ കാണണം. ബില്‍ ഉപഭോക്‌താവിന്റെ അവകാശം മാത്രമല്ല; ഉല്‍പന്നത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രധാന രേഖ കൂടിയാണ്‌.
അന്യസംസ്‌ഥാനങ്ങളില്‍നിന്ന്‌ കേരളത്തിലേക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ എത്തുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, ഉത്‌പാദനകേന്ദ്രം മുതല്‍ മൊത്തവ്യാപാരി, വിതരണക്കാരന്‍, ചില്ലറവ്യാപാരി വരെയുള്ള വിതരണശൃംഖല നിരീക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനം വേണം. അതിര്‍ത്തിയിലെ ചെക്ക്‌ പോസ്‌റ്റുകളില്‍ പരിശോധന നടത്തുന്നതിനൊപ്പം, മായം കണ്ടെത്തുന്ന ഉല്‍പന്നത്തിന്റെ ഉറവിടം കണ്ടെത്തി അതേ വിതരണശൃംഖലയിലെ മറ്റു കേന്ദ്രങ്ങളിലും പരിശോധന നടത്തണം. പരിശോധനയുടെ ഫലവും പൊതുജനങ്ങള്‍ക്ക്‌ അറിയിക്കണം. കുറ്റക്കാരായ ഉല്‍പ്പാദകരെയും വിതരണക്കാരെയും വ്യാപാരികളെയും നിയമാനുസൃതമായി കര്‍ശനമായി ശിക്ഷിക്കുകയും വേണം.
അതേസമയം, ഉപഭോക്‌താവിന്റെ ജാഗ്രതയും നിര്‍ണായകമാണ്‌. കുറഞ്ഞ വിലയെന്ന പേരില്‍ സംശയാസ്‌പദമായ ഭക്ഷണം വാങ്ങുന്ന ശീലം പലപ്പോഴും കുഴപ്പത്തിലേക്കു നയിക്കും. വിശ്വസനീയമായ സ്‌ഥാപനങ്ങളില്‍നിന്ന്‌ മാത്രം വാങ്ങുക, ലേബല്‍ പരിശോധിക്കുക, ബില്‍ വാങ്ങുക, സംശയമുള്ള ഉല്‍പന്നത്തെ കുറിച്ച്‌ അധികൃതരെ അറിയിക്കുക-ഇവയെല്ലാം ഉപഭോക്‌താവിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമാണ്‌. ഓണക്കാലത്ത്‌ പരിശോധന ശക്‌തമാക്കുന്നത്‌ ആവശ്യമാണ്‌; എന്നാല്‍ അതിനപ്പുറം വര്‍ഷം മുഴുവന്‍ തുടരുന്ന നിരീക്ഷണവും ഉത്തരവാദിത്വവും വേണം.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആസൂത്രണ ബോര്‍ഡിന്റെ പേര്‌ മാറ്റേണ്ട സമയമായി

ആസൂത്രണ ബോര്‍ഡിന്റെ പേര്‌ മാറ്റേണ്ട സമയമായി

ബി.ജെ.പിക്കു മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍

ബി.ജെ.പിക്കു മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍

No Image

സമഗ്രവും സുതാര്യവുമായ പൊതുസംഭരണത്തിനായി ജെം പോര്‍ട്ടല്‍

തീക്കാറ്റായി ആശയസമരം; ഊര്‍ജമായി 'നാലാം ലോകം',നാലാം ലോകത്തില്‍ പടര്‍ന്ന സി.പി.എം. വിഭാഗീയത

തീക്കാറ്റായി ആശയസമരം; ഊര്‍ജമായി 'നാലാം ലോകം',നാലാം ലോകത്തില്‍ പടര്‍ന്ന സി.പി.എം. വിഭാഗീയത

നഴ്‌സുമാരെ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാത്ത രാജ്യം; ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു മുഖം

നഴ്‌സുമാരെ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാത്ത രാജ്യം; ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു മുഖം

ഗാസയില്‍ സമാധാനം ഇനിയും അകലെ

ഗാസയില്‍ സമാധാനം ഇനിയും അകലെ

Comments