
മരട്: കര്‍ക്കിടക വാവ് ദിനത്തില്‍ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയിരങ്ങള്‍ക്കൊപ്പം പിതൃതര്‍പ്പണം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശനും. പുലര്‍ച്ചെ 4.30 മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവ ക്ഷേത്രത്തില്‍ രാജീവ് എമ്പ്രാന്തിരിയും മഹാവിഷ്‌ണു ക്ഷേത്രത്തില്‍ മധുസൂദനന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ഏഴേമുക്കാലോടെയാണു മുഖ്യമന്ത്രി പിതൃതര്‍പ്പണം നടത്തിയത്. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണു ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.







Comments