പട്ന: ബീഹാറിലെ പൂർണിയ ജില്ലയിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒളിച്ചോടി വിവാഹം കഴിച്ച 19 കാരി, വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ദുരൂഹ സാഹചര്യത്തിൽ മരിച്ചു. 20 വയസ്സുള്ള ഭർത്താവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
അരാരിയ ജില്ലയിലെ മനിഷ കുമാരി (19) എന്ന ബി.എ വിദ്യാർത്ഥിനിയും ദിൽഖുഷ് കുമാർ (20) എന്ന യുവാവും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇവർ വീടുവിട്ടിറങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ അരാരിയയിൽ നിന്ന് പുറപ്പെട്ട ഇവർ പൂർണിയ ജങ്ഷനിൽ എത്തി. തുടർന്ന് ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ദിൽഖുഷ് മനിഷയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹം സ്ഥിരീകരിക്കുകയും, ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം കാളി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി മനിഷയ്ക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതിനെ തുടർന്ന് ദിൽഖുഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Comments