
സാല്‍സ്‌ബര്‍ഗ്: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ്ബെന്ന പെരുമ ഊട്ടിയുറപ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ (പി.എസ്.ജി). യൂറോപ്പ ലീഗില്‍ കിരീടം ചൂടിയ ആസ്‌റ്റണ്‍ വില്ലയെയാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജി. വീഴ്‌ത്തിയത്. ഓസ്‌ട്രിയയിലെ സാല്‍സ്‌ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് ഫ്രഞ്ച് ചാമ്പ്യന്‍മാരുടെ ജയം.
ഇതോടെ സ്‌പാനിഷ് വമ്പന്മാരായ റയാല്‍ മാഡ്രിഡിനു ശേഷം സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമായി പി.എസ്.ജി. 2016, 2017 വര്‍ഷങ്ങളിലായിരുന്നു റയാല്‍ തുടരെ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്. ഇത്തവണത്തേതിനു സമാനമായി കഴിഞ്ഞതവണയും ഇംഗ്ലീഷ് ക്ലബിനെ മുട്ടുകുത്തിച്ചായിരുന്നു പി.എസ്.ജിയുടെ കിരീടനേട്ടം. ടോട്ടനം ഹോട്ട്‌സ്പറായിരുന്നു കഴിഞ്ഞസീസണില്‍ ഫ്രഞ്ച് ടീമിനുമുന്നില്‍ മുട്ടുമടക്കിയത്.
പരിശീലകനായി ലൂയിസ് എന്റികെ്വ ചുമതലയേറ്റശേഷം പി.എസ്.ജി. സ്വന്തം ഷെല്‍ഫിലെത്തിക്കുന്ന 13-ാമതു കിരീടമാണിത്.
ക്ലബ് സീസണിനു മുന്നോടിയായി നടന്ന സുപ്രധാന പോരാട്ടത്തില്‍ പി.എസ്.ജിയും ആസ്‌റ്റണ്‍ വില്ലയും കരുത്തരുടെ നിരയെത്തന്നെ കളത്തിലിറക്കി. മേയില്‍ ആഴ്‌സണലിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച ഒന്‍പതു താരങ്ങളെ പി.എസ്.ജി. ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഗോള്‍കീപ്പറായ അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസ്, ഇംഗ്ലണ്ട് താരം ഒലി വാറ്റ്‌കിന്‍സ്, എസ്രി കോണ്‍സ എന്നിവര്‍ക്ക് വില്ല വിശ്രമം അനുവദിച്ചു.
ജാവോ ഗോമെസിനും പതിനേഴുകാരന്‍ സ്‌ട്രൈക്കര്‍ ബ്രയാന്‍ മാഹ്‌ജോയും വില്ല ജഴ്‌സിയില്‍ അരങ്ങേറി. 20-ാം മിനിറ്റില്‍ ക്വിച്ച ക്വാറത്‌ഖേലിയ പി.എസ്.ജിയെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പേ അരങ്ങേറ്റക്കാരന്‍ മാഹ്‌ജോ വില്ലയ്‌ക്കു സമനില സമ്മാനിച്ച് ആദ്യഇലവനിലെ സ്‌ഥാനം ന്യായീകരിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ ഡിസയര്‍ ദുവെ പി.എസ്.ജിയുടെ വിജയഗോളിന് അവകാശിയായി.






Comments