ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിസി. മികച്ച പ്രതികരണം നേടിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നടന് കൃഷ് ദയാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് എത്തിയപ്പോള്‍ ഭോജരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കൃഷ് ചിത്രത്തിലെത്തിയത്.
ലോകേഷും കൃഷും തമ്മില്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ നിരവധിയുണ്ടെങ്കിലും ദേവദാസിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സീന്‍ പ്രേക്ഷകരെ വളരെയധികം ഇമോഷണല്‍ ആക്കിയിരുന്നു. ജനാല കമ്പിയില്‍ പിടിച്ചു കൊണ്ട് കരയുന്ന ലോകേഷിന്റെ ആ ക്ലോസ് അപ് ഷോട്ട് സിംഗിള്‍ ടേക്ക് ആയിരുന്നുവെന്ന് പറയുകയാണ് കൃഷ് ഇപ്പോള്‍.
ഒരിക്കലും ലോകേഷ് എന്ന സംവിധായകനെ തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിലെ നടനെ മാത്രമാണ് താന്‍ കണ്ടതെന്നും കൃഷ് പറഞ്ഞു. സിനിമ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ശരിക്കും സെറ്റിൽ ഞങ്ങൾ ഒരു സംവിധായകനെയും ഒരു നടനെയും മാത്രമാണ് കണ്ടത്. അവിടെ സംവിധായകനായി അരുൺ മാതേശ്വരനെ മാത്രമേ കാണാൻ കഴിയൂ. ലോകേഷിനെ സംവിധായകനായി ഞങ്ങൾ സെറ്റിൽ കണ്ടിട്ടേയില്ല. ഒരു അഭിനേതാവ് അദ്ദേഹത്തിന്റെ ആദ്യ സിനിമ ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും അറിവ് നേടാനും ശ്രമിക്കുന്നു.
അങ്ങനെയുള്ള ഒരു അഭിനേതാവിനെയാണ് ലോകേഷിൽ അവിടെ കാണാനായത്. നിങ്ങൾക്കെല്ലാവർക്കും എക്സ്പീരിയൻസ് ഉണ്ട്. നിങ്ങളെല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. ഞാനെന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണം എന്നാണ് അദ്ദേഹം പറയാറ്. എല്ലാം പഠിക്കാൻ അദ്ദേഹം തയ്യാറാണ്.
മറ്റുള്ളവർ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്നൊക്കെ അദ്ദേഹം നിരീക്ഷിക്കും. അങ്ങനെയായിരുന്നു ലോകേഷ് സെറ്റിൽ. ജനൽ കമ്പിയിൽ പിടിച്ച് ലോകേഷ് കരയുന്ന ആ സീൻ സിംഗിൾ ടേക്കിൽ ആണ് എടുത്തത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു. സെറ്റിലുള്ള എല്ലാവരും കയ്യടിയായിരുന്നു. സിംഗിൾ ടേക്ക്, അദ്ദേഹത്തിന്റെ ക്ലോസ് ഷോട്ട്. കമ്പിയിൽ പിടിച്ച് കരയുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്". - കൃഷ് ദയാൽ പറഞ്ഞു

Comments