ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വിടുമെന്നു പ്രഖ്യാപിച്ച ജംഷദ്പുര്‍ എഫ്.സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തമാക്കുന്നു.
ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ജംഷദ്പുര്‍ ഫുട്ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും 100 രൂപയുടെ ടോക്കണ്‍ അഡ്വാന്‍സ് തുകയ്ക്കാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന് കൈമാറുന്നത്. അതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടാറ്റാ സ്റ്റീലിന്റെ സാന്നിധ്യം ഇല്ലാതാകും.
ടാറ്റ സ്റ്റീലിന്റെ കമ്മിറ്റി ഓഫ് ഡയറകേ്ടഴ്സ് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് 4.08 കോടി ഇക്വിറ്റി ഓഹരികള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. കരാറില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും. കൈമാറ്റത്തിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അന്തിമ അനുമതി വേണം.
കരാറിന്റെ ഭാഗമായി ജംഷദ്പുര്‍ എഫ്.സിയുടെ ഐ.എസ്.എല്‍. സ്പോര്‍ട്ടിങ് ലൈസന്‍സിനൊപ്പം നിലവിലെ 12 താരങ്ങളും രണ്ട് കോച്ചുമാരും ചര്‍ച്ചില്‍ ബ്രദേഴ്സിലേക്ക് മാറും. ഫെഡറേഷന് അനുമതി നല്കുന്ന പക്ഷം ഐ.എസ്.എല്ലില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് കളിക്കും. പ്രഫഷണല്ക്ല ബ് ഫുട്ബോളില്‍നിന്ന് പിന്മാറി താഴെത്തട്ടിലുള്ള ഫുട്ബോള്‍ വികസനത്തിലും യുവ താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും ശ്രദ്ധിക്കാനാണു ടാറ്റാ സ്റ്റീലിന്റെ തീരുമാനം. ടാറ്റാ ഫുട്ബോള്‍ അക്കാദമി വഴി കായിക പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതു തുടരും. തീരുമാനത്തില്‍നിന്നു പിന്മാറണമെന്ന് ഫെഡറേഷന് അഭ്യര്‍ഥിച്ചെങ്കിലും ടാറ്റാ സ്റ്റീല്‍ നിരസിച്ചു.
ഗോവന്‍ ഫുട്ബോളിലെ വമ്പനായ ചര്‍ച്ചില്‍ ബ്രദേഴ്സിന് ഐ.എസ്.എല്ലിലേക്കുള്ള തിരിച്ചു വരവാണിത്്. 2024-25 ഐ ലീഗില്‍ കിരീടം നേടിയെങ്കിലും പോയിന്റ് തര്‍ക്കത്തില്‍ നഷ്ടപ്പെട്ടു. കായിക തര്‍ക്ക പരിഹാര കോടതി ഇന്റര്‍ കാശിക്ക് അനുകൂലമായി വിധിച്ചതോടെ അവര്‍ ജേതാക്കളായി.

Comments