ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബി.സി.സി.ഐ.) സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവന്‍ മുന്‍ താരം വി.വി.എസ്. ലക്ഷ്‌മണ്‍ പുതിയ റോളിലേക്ക്. ലക്ഷ്‌മണിനെ ഡയറ്‌കടര്‍ ഓഫ് ക്രിക്കറ്റ് ആക്കാനുള്ള സജീവ ചര്‍ച്ചയിലാണു ബി.സി.സി.ഐ. ജൂനിയര്‍ ടീമുകളുടെയും താരങ്ങളുടെ തുടര്‍ ചികിത്സ, സ്‌റ്റാഫുകളെ തെരഞ്ഞെടുക്കുക തുടങ്ങിയ ഭാരിച്ച ജോലിയാണു ഡയറ്‌കടര്‍ ഓഫ് ക്രിക്കറ്റിന്റെ ചുമതല. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ലക്ഷ്‌മണിന്റെ കാലാവധി നീട്ടാനിരിക്കുകയാണ്‌്. ഇതുവരെ ഇല്ലാതിരുന്ന ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവി ലഭിക്കുന്നതോടെ തത്വത്തില്‍ ലക്ഷ്‌മണിന് സ്‌ഥാനക്കയറ്റമാകും.
പുതിയ പദവിയിലൂടെ മുതിര്‍ന്ന കോച്ചുമാര്‍, സെലക്‌ടര്‍മാര്‍ എന്നിവര്‍ മുതല്‍ സി.ഒ.ഇ., യൂത്ത് ടീമുകള്‍ വരെയുള്ള ക്രിക്കറ്റിന്റെ എല്ലാ തലങ്ങളെയും പരസ്‌പരം ബന്ധിപ്പിക്കുകയാണു ലക്ഷ്യം.
പുതിയ പദവിയിലൂടെ മുതിര്‍ന്ന കോച്ചുമാര്‍, സെലക്‌ടര്‍മാര്‍ എന്നിവര്‍ മുതല്‍ സി.ഒ.ഇ., യൂത്ത് ടീമുകള്‍ വരെയുള്ള ക്രിക്കറ്റിന്റെ എല്ലാ തലങ്ങളെയും പരസ്‌പരം ബന്ധിപ്പിക്കുകയാണു ലക്ഷ്യം.

Comments