ഡാര്‍വിന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ബം?ാദേശിന് 153 റണ്ണിന്റെ ലീഡ്. സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 198. ബം?ാദേശ് ഒന്നാം ഇന്നിങ്‌സ് ആറിന് 351.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മെഹ്‌ദി ഹസന്‍ മിറാസ് (3 2), ഹസന്‍ മഹ്‌മൂദ് (13) എന്നിവരാണു ക്രീസില്‍. ഓപ്പണര്‍ തന്‍സിദ് ഹസന്റെ സെഞ്ചുറിയും (197 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 101) നായകന്‍ നജ്‌മുള്‍ ഹുസൈന്‍ ഷാന്റോയുടെ അര്‍ധ സെഞ്ചുറിയും (126 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 84) ബം?ാ ഇന്നിങ്‌സിനു കരുത്തായി. മോമിനുള്‍ ഹഖിന് (95 പന്തില്‍ 49) അര്‍ധ സെഞ്ചുറിയടിക്കാനായില്ല.
ഹബിബുള്‍ ബാഷര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായതോടെയാണ് തന്‍സിദ് ഹസനെ ടെസ്‌റ്റ് ഓപ്പണറാക്കിയത്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്‌റ്റില്‍ സെഞ്ചുറിയടിച്ച് തന്‍സിദ് ഹബിബുള്‍ ബാഷറിന്റെ കണക്കു കൂട്ടല്‍ ശരിയാണെന്നു തെളിയിച്ചു. ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ബം?ാദേശ് ബാറ്ററുമാണ് തന്‍സിദ്. കരിയറിലെ ആദ്യ സെഞ്ചുറിയടിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കി. കരിയറിലെ ആദ്യ ടെസ്‌റ്റ് സെഞ്ചുറി ഓസ്‌ട്രേലിയയില്‍ നേടുന്ന അഞ്ചാമത്തെ താരമാണ്. വെസ്‌റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവര്‍ മാത്രമുള്ള പട്ടികയിലാണു തന്‍സിദും ഇടം നേടിയത്.
കോഹ്ലി (116) 2012 ലെ അഡ്‌ലെയ്‌ഡ് ടെസ്‌റ്റിലാണു സെഞ്ചുറിയടിച്ചത്. 197 പന്തുകളിലാണു ബം?ാ ഓപ്പണര്‍ 101 റണ്ണെടുത്തത്. അഞ്ച് മണിക്കൂര്‍ ക്രീസില്‍നിന്ന തന്‍സിദ് മിച്ചല്‍ സ്‌റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, ജോഷ് ഹാസില്‍വുഡ് തുടങ്ങിയ പേസര്‍മാരെയും ഓഫ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനെയും സമര്‍ഥമായി നേരിട്ടു. 25 വയസുകാരനായ തന്‍സിദ് 40 ഏകദിനങ്ങളും 53 ട്വന്റി20 കളും കളിച്ചു. ഏകദിനത്തില്‍ ഒരു സെഞ്ചുറിയുമുണ്ട്.
മോമിനുള്‍ ഹഖുമായി സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ തന്‍സിദിനായി. സെഞ്ചുറിയടിച്ചു വൈകാതെ തന്‍സിദിനെ ലിയോണ്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ കൈയിലെത്തിച്ചു. സെഞ്ചുറിയിലേക്കു കുതിച്ച ഷാന്റോയെ ഹാസില്‍വുഡ് സ്‌റ്റീവ് സ്‌മിത്തിന്റെ കൈയിലെത്തിച്ചു. മുഷ്‌ഫിഖര്‍ റഹിം (55 പന്തില്‍ 36), ലിട്ടന്‍ ദാസ് (0) എന്നിവരും പുറത്തായി.

Comments