തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് അരങ്ങുണരുമ്പോള്‍ കന്നിക്കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കത്തിലാണ് കാലിക്കറ്റ് ?ോബ് സ്‌റ്റാര്‍സ്.
കാലിക്കറ്റ് പ്രഥമ സീസണില്‍ ഫൈനലിലും രണ്ടാം സീസണില്‍ സെമി ഫൈനലിലും തോറ്റു. കേരളാ താരം രോഹന്‍ കുന്നുമ്മല്‍ നയിക്കുന്ന ടീമില്‍ സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ എന്നിവരുണ്ട്. ഏത് മികച്ച ബൗളിങ് നിരയ്‌ക്കുമെതിരെ തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ് രോഹന്‍ കുന്നുമ്മല്‍. രോഹന്‍ നല്‍കുന്ന തുടക്കങ്ങള്‍ക്കൊടുവില്‍ മധ്യനിരയ്‌ക്ക് കരുത്തും സ്‌ഥിരതയും പകരാന്‍ സല്‍മാന്‍ നിസാറിനെയും അഖില്‍ സ്‌കറിയയെയും പോലുള്ള താരങ്ങളുമുണ്ട്. വരുണ്‍ നയനാര്‍, മുഹമ്മദ് കൈഫ്, അബ്‌ദുള്‍ ബാസിത് എന്നിവര്‍ കൂടിയെത്തിയതോടെ ലീഗിലെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയിലൊന്നായി കാലിക്കറ്റ് മാറി.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാന്‍ പോന്ന മികച്ച ഓള്‍റൗണ്ടര്‍മാരാണ് അഖില്‍ സ്‌കറിയയും അബ്‌ദുള്‍ ബാസിതും. കഴിഞ്ഞ സീസണില്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന താരമാണ് അഖില്‍ സ്‌കറിയ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്‌ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന ബാസിത് ട്രിവാണ്‍ഡ്രം റോയല്‍സില്‍ നിന്നാണ് കാലിക്കറ്റിലെത്തുന്നത്.
രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയ അഖില്‍ സ്‌കറിയയാണ് പ്രധാന ആയുധം. ബാറ്റര്‍മാരെ വിറപ്പിക്കുന്ന അഖിന്‍ സത്താര്‍, ഇബ്‌നുല്‍ അഫ്‌താബ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിഘ്‌നേഷ് പുത്തൂര്‍, ഹരികൃഷ്‌ണന്‍, അഫ്രാദ് എന്നിവരടങ്ങുന്ന സ്‌പിന്‍ സഖ്യം കൂടി ചേരും. ബിജുമോനാണു കോച്ച്. ഡേവിഡ് ചെറിയാന്‍ അസിസ്‌റ്റന്റ് കോച്ചായും സുമേഷ് എം.എസ്. ഫീല്‍ഡിങ് കോച്ചായും ഹരി ആര്‍ വാര്യര്‍ സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായും ഒപ്പമുണ്ട്. രാകേഷ് ബി മേനോന്‍ (പെര്‍ഫോമന്‍സ് അനലിസ്‌റ്റ്), ഷോണ്‍ ആന്റണി (ടീം ഫിസിയോ), വിഷ്‌ണുദാസ് (ടീം മാനേജര്‍), യു അച്യുതന്‍ (ടീം മെന്റര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്‌റ്റാഫ്‌്.
ടീം അംഗങ്ങള്‍: രോഹന്‍ കുന്നുമ്മല്‍ (നായകന്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, വിഘ്‌നേഷ് പുത്തൂര്‍, വരുണ്‍ നയനാര്‍, അഖിന്‍ സത്താര്‍, അബ്‌ദുള്‍ ബാസിത്, ഹരികൃഷ്‌ണന്‍ എം.യു, അശ്വിന്‍ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്, കൃഷ്‌ണദേവന്‍, അഫ്രാദ് എന്‍, ഇബ്‌നുല്‍ അഫ്‌താബ്, റഹാന്‍ റഹീം, ആതിഫ് ബിന്‍ അഷ്‌റഫ്.

Comments