More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

മഴപ്പേടിയില്‍

Authored by Web Desk | Last updated: 15 Aug 2026, 1:59 AM | 2 min read

Print
മഴപ്പേടിയില്‍
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ഇന്നു തുടക്കമാകും. ഗാളില്‍ രാവിലെ പത്ത്‌ മുതലാണു മത്സരം. കാലാവസ്‌ഥ മത്സരത്തിനു പ്രതികൂലമാണ്‌്. അഞ്ച്‌ ദിവസവും രസംകൊല്ലിയായി മഴയുണ്ടാകുമെന്നാണു സൂചന. കനത്ത മഴ പിച്ചിന്റെ നിര്‍മാണത്തെയും ബാധിച്ചു. പിച്ചില്‍ സാധാരണയില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടാകുമെന്നാണു സൂചന. സ്‌പിന്നിനെ കൂടുതല്‍ പിന്തുണയ്‌ക്കു പിച്ചില്‍ പേസര്‍മാര്‍ക്കു കാര്യമായ റോളുണ്ടാകില്ലെന്നാണു വിലയിരുത്തല്‍.
വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്‌ സ്‌പിന്‍ നിരയെ നയിക്കുന്നത്‌്. ആര്‍. അശ്വിന്‍ വിരമിച്ചതോടെ ടെസ്‌റ്റ് സ്‌പിന്നര്‍മാരില്‍ ഏറ്റവും പരിചയ സമ്പന്നന്‍ 37 വയസുകാരനായ രവീന്ദ്ര ജഡേജയാണ്‌. മറുപക്ഷത്ത്‌ പ്രഭാത്‌ ജയസൂര്യയുടെ മികവിലാണ്‌ പ്രതീക്ഷ. അവരുടെ വിക്കറ്റ്‌ വേട്ടക്കാരില്‍ പ്രമുഖനുമാണ്‌. നാട്ടില്‍ ഇതുവരെ നടന്ന 14 ടെസ്‌റ്റുകളിലായി 11 അഞ്ച്‌ വിക്കറ്റ്‌ നേട്ടവും രണ്ട്‌ 10 വിക്കറ്റ്‌ നേട്ടവും കുറിച്ചു. 2017 ലാണ്‌ ഇന്ത്യ അവസാനം ലങ്കയില്‍ പര്യടനം നടത്തിയത്‌. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ അരങ്ങു വാണതോടെ ലങ്ക തകര്‍ന്നു. അവരുടെ പ്രമുഖ സ്‌പിന്നര്‍ രംഗന ഹെറാത്തിനു മേല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആധിപത്യം സ്‌ഥാപിക്കുകയും ചെയ്‌തു.
ഇന്ത്യയും ലങ്കയും മാറ്റത്തിന്റെ പാതയിലാണ്‌്. മിക്ക താരങ്ങളും ആദ്യമായാണു പരസ്‌പരം ഏറ്റുമുട്ടുന്നത്‌. കഴിഞ്ഞ 13 മാസത്തിനിടെ ലങ്ക രണ്ട്‌ ടെസ്‌റ്റുകള്‍ മാത്രമാണു കളിച്ചത്‌. എട്ടു വര്‍ഷത്തിനിടെ അവര്‍ കൂടുതലും കളിച്ചത്‌ രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയാണ്‌. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്‌ ടീമുകള്‍ക്കെതിരേ പരമ്പര കൈവിട്ട ഇന്ത്യക്കു തിരിച്ചു വരവിനുള്ള വേദിയാണ്‌്. പരമാവധി റണ്ണെടുക്കുകയെന്ന ലക്ഷ്യമാണു തങ്ങളുടേതെന്നു ലങ്കന്‍ നായകന്‍ ധനഞ്‌ജയ ഡി സില്‍വ പറഞ്ഞു. പാതും നിസങ്കയുടെ അഭാവത്തില്‍ കാമിന്ദു മെന്‍ഡിസ്‌, ദിനേഷ്‌ ചാന്‍ഡിമല്‍, ധനഞ്‌ജയ എന്നിവര്‍ക്കു ബാറ്റിങ്ങിന്റെ അധിക ഭാരമുണ്ടാകുമെന്ന ആശങ്കയുണ്ട്‌. ഇന്ത്യ ഗാളിലെ സ്‌ഥിതി കണക്കിലെടുത്ത്‌ ഇടംകൈയന്‍ സ്‌പിന്നര്‍മാരായി ജഡേജയെ കൂടാതെ മാനവ്‌ സുതറിനെയും കുല്‍ദീപ്‌ യാദവിനെയും കളിപ്പിക്കാനൊരുങ്ങുകയാണ്‌. മറുനാടന്‍ മലയാളി ദേവദത്ത്‌ പടിക്കല്‍ മൂന്നാം നമ്പര്‍ ബാറ്ററാകും. നിരോഷന്‍ ഡിക്‌വെലയെ തിരിച്ചു വിളിച്ചതോടെ ലങ്കന്‍ ബാറ്റിങ്‌ ശക്‌തിപ്പെടും. രണ്ട്‌ പേസര്‍മാരെയും മൂന്ന്‌ സ്‌പിന്നര്‍മാരെയുമാണ്‌ അവരും കളിപ്പിക്കുകയെന്നാണു സൂചന.
ഇന്ത്യ (സാധ്യതാ ടീം): ലോകേഷ്‌ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവദത്ത്‌ പടിക്കല്‍, ശുഭ്‌മന്‍ ഗില്‍ (നായകന്‍), ഋഷഭ്‌ പന്ത്‌, ധ്രുവ്‌ ജൂറല്‍, രവീന്ദ്ര ജഡേജ, മാനവ്‌ സുതര്‍, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ കൃഷ്‌ണ.
ശ്രീലങ്ക (സാധ്യതാ ടീം): ലാഹിരു തിരിമാനെ, നിഷാന്‍ ഫെര്‍ണാണ്ടോ, ദിനേഷ്‌ ചാന്‍ഡിമല്‍, കാമിന്ദു മെന്‍ഡിസ്‌, ധനഞ്‌ജയ ഡി സില്‍വ (നായകന്‍), നിരോഷന്‍ ഡിക്‌വെല, സോനല്‍ ദിനുഷ, പ്രഭാത്‌ ജയസൂര്യ, രമേഷ്‌ മെന്‍ഡിസ്‌, അസിത ഫെര്‍ണാണ്ടോ, ലാഹിരു കുമാര.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

 ലക്ഷ്‌മണ്‍ 
പുതിയ 
റോളിലേക്ക്‌

ലക്ഷ്‌മണ്‍ പുതിയ റോളിലേക്ക്‌

ഇന്ത്യക്ക്‌ 600-ാം ടെസ്‌റ്റ്

ഇന്ത്യക്ക്‌ 600-ാം ടെസ്‌റ്റ്

ബം?ാദേശിന്‌ 153 റണ്ണിന്റെ ലീഡ്‌

ബം?ാദേശിന്‌ 153 റണ്ണിന്റെ ലീഡ്‌

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകള്‍

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകള്‍

No Image

ജംഷദ്‌പുരില്ല, പകരം ചര്‍ച്ചില്‍

No Image

ഇന്‍ഫാന്റിനോയ്‌ക്ക് ആഫ്രിക്കന്‍ പിന്തുണ