കൊളംബോ: ഇന്ത്യയുടെ 600-ാം ക്രിക്കറ്റ് ടെസ്‌റ്റിന് ഇന്നു തുടക്കം. ഗാള്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങുന്ന ഒന്നാം ടെസ്‌റ്റോടെയാണ് ഇന്ത്യ 600 പിന്നീടുക. 80-ാം സ്വാതന്ത്ര്യ ദിനത്തിന്റെ അന്നു തന്നെയാണ് അറുനൂറാം ടെസ്‌റ്റും തുടങ്ങുന്നതെന്ന കൗതുകവുമുണ്ട്. 600 ടെസ്‌റ്റുകള്‍ കളിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. രാജ്യാന്തര തലത്തില്‍ ഇം?ണ്ടും ഓസ്‌ട്രേലിയയുമാണ് 600 കടന്ന മറ്റു ടീമുകള്‍. 599 ടെസ്‌റ്റുകളില്‍ 189 ജയങ്ങളും 188 തോല്‍വികളും നേരിട്ടു. 224 സമനിലകളും ഒരു ടൈയും ഇതുവരെ പിറന്നു. അറുനൂറാം ടെസ്‌റ്റില്‍ ഇന്ത്യയെ നയിക്കുകയെന്ന അസുലഭ ഭാഗ്യം ശുഭ്‌മന്‍ ഗില്ലിനു സ്വന്തം.
1932 ല്‍ ലോഡ്‌സില്‍ ഇം?ണ്ടിനെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ്. സി.കെ. നായിഡുവായിരുന്നു ടീമിനെ നയിച്ചത്. അദ്‌ഭുതങ്ങള്‍ സംഭവിക്കാത്തതിനാല്‍ കന്നി ടെസ്‌റ്റ് തോറ്റു. 1967 ലാണ് ഇന്ത്യ നൂറാം ടെസ്‌റ്റ് കളിച്ചത്. ബിര്‍മിങാമില്‍ ഇം?ണ്ടിനെതിരേയായിരുന്നു നൂറാം ടെസ്‌റ്റ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി നായകനായ മത്സരവും തോറ്റു. 1982 ലായിരുന്നു 200-ാം ടെസ്‌റ്റ്. ലാഹോറില്‍ പാകിസ്‌താനെതിരേ നടന്ന മത്സരം സമനിലയായി. സുനില്‍ ഗാവസ്‌കറായിരുന്നു ഇന്ത്യയെ നയിച്ചത്. 1996 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന അഹമ്മദാബാദ് ടെസ്‌റ്റിലൂടെ 300 തികച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നായകനായ മത്സരം ഇന്ത്യ ജയിച്ചു. 2006 ലാണ് നാനൂറാം ടെസ്‌റ്റ് പൂര്‍ത്തിയാക്കിയത്. കിങ്‌സ്റ്റണ്‍ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസായിരുന്നു എതിരാളി. രാഹുല്‍ ദ്രാവിഡ് നയിച്ച ടീം ജയമറിഞ്ഞു. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരേ 2016 ലാണ് 500-ാം ടെസ്‌റ്റ് കളിച്ചത്. വിരാട് കോഹ്ലി നയിച്ച ടീം ജയമറിഞ്ഞു.
ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ജയം 1952 ഫെബ്രുവരിയിലായിരുന്നു. ഇം?ണ്ടിനെതിരേ നടന്ന ചെന്നൈ ടെസ്‌റ്റില്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും എട്ട് റണ്ണിനുമാണു ജയിച്ചത്. വിനു മങ്കാദിന്റെ 12 വിക്കറ്റ് നേട്ടമാണു ജയത്തിന് അടിത്തറ. ഗാള്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയവും റെക്കോഡ് കുറിക്കുകയാണ്. 50 ടെസ്‌റ്റുകള്‍ക്കു വേദിയാകുന്ന ആദ്യ ഏഷ്യന്‍ ഗ്രൗണ്ടാണു ഗാള്‍.

Comments