സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി ആറ് അറബ് രാജ്യങ്ങള്‍.
ഫുട്‌ബോള്‍ ലോകകപ്പ് നടത്തിപ്പിന് ഉള്‍പ്പെടെ സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ഇന്‍ഫാന്റിനോയ്‌ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ആശ്വാസമായി. 2030 ലോകകപ്പ് സഹ ആതിഥേയര്‍ മൊറോക്കോ ഉള്‍പ്പെടെ ആറ് അറബ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ തലവന്മാരാണു പിന്തുണ പ്രഖ്യാപിച്ചത്.
യുവേഫ, എ.എഫ്.സി., കോണ്‍കകാഫ് കോണ്‍ഫെഡറേഷനുകള്‍ ഇന്‍ഫാന്റിനോയോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍, ലെബനന്‍, മൊറോക്കോ, സുഡാന്‍, ഈജിപ്‌ത്, മൗറിട്ടാനിയ എന്നീ ദേശീയ ഫെഡറേഷനുകളുടെ തലവന്മാരാണ് പ്രസ്‌താവനയില്‍ ഒപ്പുവച്ചത്. ആറ് ഫെഡറേഷനുകളില്‍ നാലുപേരും ഫിഫ കൗണ്‍സില്‍ അംഗങ്ങളാണ്.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്‌ഖ് ഹമാദ് ബിന്‍ ഖലീഫ അല്‍ താനി, ഈജ്‌പ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബു റിദ, മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലെക്‌ജാ ഫൗസി, മൗറിട്ടാനിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് യഹ്യ എന്നിവരാണു കൗണ്‍സില്‍ അംഗങ്ങള്‍. ഫിഫ കൗണ്‍സില്‍ അംഗങ്ങളായ ലെബനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാഷിം ഹൈദര്‍, സുഡാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മൗതാസം ഗഫാര്‍ എന്നിവര്‍ നിലപാട് വ്യക്‌തമാക്കിയില്ല.
ഫിഫയുടെയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും വൈസ് പ്രസിഡന്റ് പാട്രിക് മോറ്റ്‌സെപെ ഇന്‍ഫാന്റിനോയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
2016 മുതല്‍ ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാണ്. ഒരുവട്ടം കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Comments