
ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്സ്): ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം. പുരുഷ വിഭാഗം പൂള് ഡിയില്‍ ഇന്ത്യ വെയ്ല്‍സിനെ 3-1 നാണു തോല്‍പ്പിച്ചത്്. വാഗ്നീര് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന് ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകളും സഞ്ജയ് ഒരു ഗോളുമടിച്ചു.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ സഞ്ജയ് ഇന്ത്യയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനു ശേഷം ഹര്‍മന്‍പ്രീത് ലീഡ് ഇരട്ടിയാക്കി. ഇടവേളയ്ക്കു ശേഷം 43-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് പട്ടിക തികച്ചു. 55-ാം മിനിറ്റില്‍ സാമിലൂടെ വെയ്ല്‍സ് ഒരു ഗോള്‍ മടക്കി. ഇന്ത്യന്‍ സര്‍ക്കിളിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോള്‍. അവസാന മിനിറ്റുകളില്‍ പ്രതിരോധം വെയ്ല്‍സ് മുന്നേറ്റങ്ങളുടെ മുനയൊടിച്ചതോടെ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയില്ല. ഇന്ത്യയുടെ അടുത്ത മത്സരം 17 ന് ഇംഗ്ലണ്ടിനെതിരേയാണ്. ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവരെ കൂടാതെ പാകിസ്താനും പൂള് ഡിയിലാണ്. 1975 ലാണ് ഇന്ത്യ ലോക ചാമ്പ്യനായത്. അന്ന് ഫൈനലില്‍ പാകിസ്താനെ 2-1 നാണു തോല്‍പ്പിച്ചത്. തുടര്‍ന്ന് 50 വര്‍ഷമായിട്ടും ഒരുവട്ടം കൂടി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീമിനായില്ല. 2023 ലെ ഭുവനേശ്വര്‍ ലോകകപ്പില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു.
രണ്ടുവട്ടം ഒളിമ്പിക് വെങ്കലം നേടിയ ഇന്ത്യ ഏഷ്യാ കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ ശേഷമാണു ലോകകപ്പില്‍ കളിക്കുന്നത്. പൂള് ബിയില്‍ ജര്‍മനി 5-1 നു മലേഷ്യയെ തോല്‍പ്പിച്ചു. ബെല്‍ഫിയസ് ഹോക്കി അരീനയിലാണു നിലവിലെ ചാമ്പ്യന്‍ കൂടിയായ ജര്‍മനി തകര്‍പ്പന്‍ ജയം കുറിച്ചത്്. വനിതകളുടെ പൂള് എയില്‍ ഓസ്ട്രേലിയ ജപ്പാനെയും (2-0) നെതര്‍ലന്‍ഡ്സ് ചിലിയെയും (2-0) പൂള് ബിയില്‍ ജര്‍മനി സ്കോട്ട്ലന്ഡിനെയും (3-0) തോല്‍പ്പിച്ചു.







Comments