കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ റാംപൂർഹട്ടിലുള്ള തൃണമൂൽ പാർട്ടി ഓഫീസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. റാംപൂർഹട്ടിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎൽഎ ആയിരുന്നു . മമതാ ബാനർജി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
റാംപൂർഹട്ടിലെ ഹട്ടലാപാര പ്രദേശത്താണ് അദ്ദേഹം താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞ് വലിയൊരു ജനക്കൂട്ടം പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മമതാ ബാനർജി ആദ്യമായി അധികാരത്തിൽ വന്നതുമുതൽ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ, കൃഷി മന്ത്രിയായി ആശിഷ് ബാനർജി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments