കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പോലീസ്. സംഭവത്തിൽ നിയമവശം വിശദമായി പരിശോധിച്ച ശേഷം കർശന തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
ദേശീയഗാനത്തെ അപമാനിച്ച ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതിന് മറുപടിയായി വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മേയർ ദേശീയഗാനം പാടിയപ്പോൾ ബിജെപി കൗൺസിലർമാർ വന്ദേമാതരം സമാന്തരമായി ആലപിക്കുകയായിരുന്നുവെന്നും, ഈ കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ വ്യക്തമാക്കി.
വിവാദങ്ങൾക്കും കടുത്ത രാഷ്ട്രീയ പോരിനുമിടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് വേദിയായി. തൃശൂർ തേക്കിൻകാട് ബിജെപി നേതാക്കൾ വന്ദേമാതരം പൂർണ്ണമായി ആലപിച്ച് പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തെ സർക്കാർ അലങ്കോലപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചപ്പോൾ, വന്ദേമാതരത്തിന്റെ പേരിൽ ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി.

Comments