കൊച്ചി: കാലടി സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ പരാതിയില്‍ നടപടി. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെവിന്‍, യദു കൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാലടി പോലീസിന്റേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സിസ തോമസ് പരാതി നല്‍കിയിരുന്നു.
കാലടി സര്‍വകലാശാലയിലെ സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു സിസ തോമസ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയത്. പ്രതിഷേധത്തിനിടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ചെയ്തതായി സിസ തോമസ് പരാതിയില്‍ പറഞ്ഞിരുന്നു. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു.

Comments