നാഷ്വീലെ: യു.എസിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കു വമ്പന്‍ തോല്‍വി. നാഷ്വീലെയ്ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 4-1 നാണ് ഇന്റര്‍ മയാമി തോറ്റത്. നാഷ്വീലെയ്ക്കായി മുഖ്താര്‍ ഹനി ഇരട്ട ഗോളുകളും ആന്‍ഡി നാജാര്‍, സാം സുറിഡ്ജ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ടെലാസ്കോ സെഗോവിയയാണ് ഇന്ററിനായി ഒരു ഗോളടിച്ചത്. ഇന്ററിന്റെ ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി. 17-ാം മിനിറ്റില്‍ തന്നെ മയാമിയെ ഞെട്ടിച്ച് നാഷ്വിലെ ലീഡെടുത്തു. ആന്‍ഡി നാജറാണ് ലക്ഷ്യം കണ്ടത്. 23-ാം മിനിറ്റില്‍ മയാമിക്ക് തിരിച്ചടിക്കാനുള്ള അവസരം ലഭിച്ചു. പെനാല്‍റ്റി കിട്ടിയെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. ഗോള്‍ കീപ്പര്‍ ബ്രയാന്‍ ഷ്വാക്കെ കിക്ക് തട്ടിയകറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ടെലസ്കോ വലകുലുക്കി.
49-ാം മിനിറ്റിലും 63-ാം മിനിറ്റിലും ഹാനി ലക്ഷ്യം കണ്ടു. 56-ാം മിനിറ്റില്‍ സാം സുറിഡ്ജും ഗോളടിച്ചു. മത്സരത്തിനിടെ മെസി മഞ്ഞക്കാര്‍ഡും കണ്ടു. ഫൗള്‍ നല്‍കാത്തത് ചോദ്യം ചെയ്തതിനാണു റഫറി കാര്‍ഡ് കാണിച്ചത്്. മെസി കൈയടിച്ച് റഫറിയെ പരിഹസിച്ചിരുന്നു.







Comments