ന്യൂഡല്‍ഹി: യുജിസി-നെറ്റ് പുനഃപരീക്ഷയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇതിനെ ഒരു വിദ്യാഭ്യാസ സമ്പ്രദായം എന്ന് വിളിക്കാനാകില്ലെന്നും പകരം ചൂഷണയന്ത്രം എന്ന് വിളിക്കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ നേതൃത്വത്തിന് പരീക്ഷാക്രമക്കേടില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോദിജി, നിങ്ങളുടെ എന്‍ടിഎ ചെയ്തത് സോഷ്യോളജി, ഇംഗ്ലീഷ്, കോമേഴ്സ് എന്നീ വിഷയങ്ങളിലെ യുജിസി-നെറ്റ് പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 30 വരെ നടന്നു. ഏകദേശം രണ്ടു മാസങ്ങള്‍ക്ക് ശേഷം, തെറ്റായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് ഈ മൂന്ന് പരീക്ഷകളും റദ്ദാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെറ്റ് എന്‍ടിഎ വരുത്തുകയും അതിന്റെ ശിക്ഷ അനുഭവിക്കുന്നത് കുട്ടികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഷങ്ങളോളം പഠിച്ച് തയ്യാറെടുക്കുകയും പരീക്ഷാ ഫീസ് അടച്ച് ദൂരെയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ വരുന്ന സെപ്റ്റംബറില്‍ വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇതൊരു വിദ്യാഭ്യാസ സമ്പ്രദായമല്ല, ഇതൊരു ചൂഷണ യന്ത്രമാണ്. ഇത് നിങ്ങളുടെ പണവും വര്‍ഷങ്ങളും മാനസികാരോഗ്യവും ആത്മവിശ്വാസവും തട്ടിയെടുക്കുന്നു, പകരം ഒന്നും നല്‍കുന്നതുമില്ല. ഒരു ജോലി പോലും നല്‍കുന്നില്ല. പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നോ എന്ന കാര്യവും വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ജൂണ്‍ 22 മുതല്‍ 30 വരെ 87 വിഷയങ്ങളിലാണ് എന്‍ടിഎ യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷ നടത്തിയത്. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള യോഗ്യത, പിഎച്ച്ഡി പ്രവേശനത്തിന് വേണ്ടിയുള്ള യോഗ്യത എന്നിവ നിര്‍ണ്ണയിക്കാനാണ് ഈ പരീക്ഷ നടത്തുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ നീറ്റ് പുനഃപരീക്ഷയും ഉള്‍പ്പെടെയുള്ള പരീക്ഷാ തട്ടിപ്പ് വിവാദങ്ങളില്‍ മുന്‍പും കോണ്‍ഗ്രസ് എന്‍ഡിഎയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു.

Comments