വിഴിഞ്ഞം: അന്താരാഷ്ട്ര വിപണിയിലേക്ക് നിര്‍ണ്ണായക ചുവട് വെച്ച വിഴിഞ്ഞം തുറമുഖത്തിലെ എക്സീം പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാതെ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. വന്ദേമാതരം വിവാദത്തിലാണ് നടപടിയെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത പരിപാടിയില്‍ നേരത്തേ കേന്ദ്ര തുറമുഖമന്ത്രി പങ്കെടുക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും അവസാനനിമിഷം പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി ഇന്നലെ രാത്രിയാണ് വരുന്നില്ലെന്ന് അറിയിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നാണ് വിവരം. പരിപാടിയില്‍ ബിജെപിയുടെ രണ്ടു എംഎല്‍എമാരും തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി.വി. രാജേഷും പരിപാടിയില്‍ നിന്നും വിട്ടു നിന്നു. ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചപ്പോള്‍ കേരളത്തില്‍ മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അവഗണിക്കപ്പെട്ടത്. ഇത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഇതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും കേരളം വിട്ടു നില്‍ക്കുന്നത് ബിജെപിസര്‍ക്കാരിനെ ചൊടിപ്പിക്കുന്നുണ്ട്. നേരത്തേ പിഎംശ്രീ പദ്ധതി നടപ്പാക്കുമെന്ന് കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ മുസ്ളീംലീഗിന്റെ അതിശക്തമായ എതിര്‍പ്പ് വന്നതോടെ പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ് ഇതെല്ലാമാണ് ഇപ്പോള്‍ ബിജെപിയുടെ പ്രതിഷേധത്തിന് കാരണം. കേന്ദ്ര നയങ്ങളില്‍ അനുനയത്തിന്റെ ഭാവം ഉണ്ടാകുമെന്നാണ് നേരത്തേ വി.ഡി. സതീശന് പ്രധാനമന്ത്രിക്ക് ഉറപ്പ് കൊടുത്തതാണ്. എന്നാല്‍ പല പദ്ധതികളില്‍ നിന്നും പിന്തിരിയുകയും ചെയ്തിരുന്നു.

Comments