ഹാത്രസ്: യുപിയിലെ ഹാത്രസിലെ വാജിദ്പൂർ മാർക്കറ്റിൽ വെച്ച് ശിവ് കുമാർ എന്ന യുവാവിന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരത. ഇയാളെ ഒരു സംഘം ആളുകൾ കാത്തുനിന്ന് അതിക്രൂരമായി മർദ്ദിച്ചു, ഇരുമ്പു കമ്പികൾ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ അവശനായ യുവാവിനെ തുണി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ക്രൂരത ഇവിടെയും അവസാനിച്ചില്ല, അക്രമികൾ അവശനായ യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുന്ന ഹീനകൃത്യം കൂടി നടത്തി!
സംഭവത്തിന്റെ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങൾ പരിക്കേറ്റ ശിവ് കുമാറിനെ സിക്കന്ദറ റാവുവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ മറ്റൊരു മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
ശിവ് കുമാറും പ്രതികളും തമ്മിൽ നിലവിലുള്ള ഒരു നിയമതർക്കമാണ് ആക്രമണത്തിന് കാരണമെന്ന് ഇയാളുടെ പിതാവ് ആരോപിക്കുന്നു. കേസ് പിൻവലിക്കാൻ പ്രതികൾ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറയുന്നു. സംഭവത്തിന് ശേഷം പ്രതികൾ വധഭീഷണി മുഴക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെയും വൈറലായ വീഡിയോയുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കോത്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവ് കുമാർ ശർമ്മ വ്യക്തമാക്കി.

Comments