ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലുള്ള ഒരു പ്രൈവറ്റ് പ്ലേസ്കൂളിൽ മൂന്നര വയസ്സുകാരനായ ആൺകുട്ടിക്ക് നേരെ ശാരീരികവും ലൈംഗികവുമായ പീഡനം നടന്നതായി പരാതി. കുട്ടിയെ കസേരയിൽ കെട്ടിയിടുന്നതും ചവിട്ടുന്നതും ചെവിയിൽ പിടിച്ച് വലിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ 35 കാരിയായ സ്കൂൾ അറ്റൻഡന്റിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അധ്യാപിക, കെയർടേക്കർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, 30 വയസ്സുള്ള അധ്യാപിക, അറ്റൻഡന്റ് എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. അറ്റൻഡന്റ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അധ്യാപികയോട് അന്വേഷണത്തിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളിൽ നിന്നാണ് കുടുംബത്തിന് ആദ്യ സംശയം തോന്നിയത്. കുട്ടിയുടെ മുഖത്തും കൈകളിലും പാടുകളുണ്ടായിരുന്നു. രാത്രികാലങ്ങളിൽ കുട്ടി വിങ്ങിക്കരയുകയും വാഷ്‌റൂമിൽ പോകാൻ ഭയപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 18-ന് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് കുട്ടിയുടെ അവസ്ഥ കൂടുതൽ വഷളായതെന്ന് പിതാവ് നവനീത് ചൗധരി പറഞ്ഞു. വീട്ടിലെത്തിയ ഉടൻ കുട്ടിക്ക് തലകറക്കമുണ്ടാവുകയും ഛർദ്ദിക്കുകയും ചെയ്തതായി ചൗധരി പറഞ്ഞു.
ഒരു പീഡിയാട്രീഷ്യൻ കുട്ടിയെ ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ ഇരു ചെവികൾക്കുള്ളിലും കടുത്ത വീക്കം കണ്ടെത്തിയെന്നും കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയം ഉയർന്നതായും ചൗധരി പറഞ്ഞു. കുട്ടിയുടെ കർണ്ണപടത്തിന് കടുത്ത വീക്കമുണ്ടെന്നും അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്നും ഇഎൻടി സ്പെഷ്യലിസ്റ്റ് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം അഭിഭാഷകനായ ചൗധരി പ്ലേസ്കൂളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.
സാങ്കേതിക തകരാറുകൾ കാരണം ദൃശ്യങ്ങൾ ലഭ്യമാക്കാൻ കഴിയില്ലെന്നാണ് സ്കൂൾ അധികൃതർ ആദ്യം പറഞ്ഞത്. പിന്നീട് ദൃശ്യങ്ങൾ കാണണമെങ്കിൽ 1,500 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.കുടുംബം തുക അടച്ച ശേഷം സിസിടിവി ദൃശ്യങ്ങൾ കാണിച്ചു. കുട്ടിയുടെ ചെവി പിടിച്ച് വലിക്കുന്നതും കസേരയിൽ കെട്ടിയിടുന്നതും, ചവിട്ടുന്നതും, തുടർച്ചയായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ചൗധരി പറഞ്ഞു.
പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്ലേസ്കൂൾ ഡയറക്ടറുടെയും പ്രിൻസിപ്പലിന്റെയും പങ്കും പോലീസ് പരിശോധിച്ച് വരികയാണ്.

Comments