കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന് (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാല സിനിമാ നിര്‍മ്മാണ വിതരണക്കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ ബാനറില്‍ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. മിലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരില്‍ ഒരാളായ എന്‍. എക്സ് ജോര്‍ജിന്റെ മകനാണ്.
ജിയോ കുട്ടപ്പന് നിര്‍മിച്ചവയില്‍ ഏറെയും ഐ .വി ശശി സിനിമകളാണ്. ഐ .വി ശശിയുടെ പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീന്‍, ഇന്നല്ലെങ്കില്‍ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. ജെ ശശികുമാറിന്റെ മിനിമോള്‍, എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, സുകുമാരനും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയ മണിരത്നത്തിന്റെ ചിത്രം ഉണരൂ തുടങ്ങിയ സിനിമകളുടെയും നിര്‍മാതാവാണ്.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വ്യാഴാഴ്ച ഇടപ്പളളി പൈപ്പ്ലൈന് റോഡ് തോപ്പില്‍ മേരി ക്യൂന്‍സ് പളളി സെമിത്തേരിയില്‍.

Comments