ആലപ്പുഴ: കരുവാറ്റയില്‍ 67 കാരനെ കൊച്ചുമകള്‍ കൊലപ്പെടുത്താന്‍ മൂന്ന് രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി തെളിവുകള്‍. വാഹനമിടിപ്പിച്ചും തലയില്‍ കല്ലിട്ടും വിഷം കൊടുത്തും കൊല്ലാന്‍ ശ്രമം നടത്തി. ഇതില്‍ തലയില്‍ കല്ലിട്ട് കൊല്ലാനുള്ള പദ്ധതി നോക്കിയത് 2017 ലെ തമിഴ്സിനിമ സ്പൈഡര്‍ സിനിമയാണ് പ്രചോദനമായതെന്ന് പോലീസ് പറയുന്നു.
തുടക്കത്തില്‍ കൊല്ലണമെന്ന് പറഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അല്ലെങ്കില്‍ താന്‍ കൊല്ലുമെന്ന് പെണ്‍കുട്ടി പറഞ്ഞു. മാസങ്ങള്‍ നീണ്ട പദ്ധതിക്ക് ഒടുവിലാണ് മുത്തശ്ശനെ സുഹൃത്തുക്കളെ കൊണ്ട് കൊലപ്പെടുത്തിയത്. തലയില്‍ കല്ലിട്ട് കൊല്ലാനുള്ള പദ്ധതി പെണ്‍കുട്ടി തയ്യാറാക്കിയത് മുരുകദോസ് സംവിധാനം ചെയ്ത് മഹേഷ്ബാബു നായകനായ സ്പൈഡര്‍ സിനിമയില്‍ നിന്നുമായിരുന്നു. സിനിമയില്‍ ഒരു കൊച്ചുകുട്ടി തലയില്‍ കല്ലിട്ട് ആളെ കൊല്ലുന്ന രംഗമുണ്ട്. ഇത് അനുകരിക്കാനായിരുന്നു ശ്രമം.
ഓടിളക്കിയ ശേഷം മുകളില്‍ നിന്നും തലയിലേക്ക് വലിയ പാറക്കല്ല് എടുത്തിടാനായിരുന്നു ഉദ്ദേശം. എന്നാല്‍ മരപ്പലകയിലുള്ള വീടിന്റെ മച്ച് കാരണം പദ്ധതി നടപ്പാക്കാനായില്ല. കാലുകൊണ്ട് തട്ടിയാല്‍ മാറുന്ന തട്ടായിരുന്നു ഇതെന്നായിരുന്നു പെണ്‍കുട്ടി കരുതിയിരുന്നത്. ഈ ശ്രമം പരാജയപ്പെട്ടതോടെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തെങ്കിലും അതും പാളിപ്പോയിരുന്നു.
ഇതിന് ശേഷം വാഹനം ഇടിപ്പിച്ച് വാഹനാപകടം എന്ന നിലയില്‍ കൊല ചെയ്യാനും പദ്ധതിയിട്ടു. ഇതിനായി കൊല്ലത്തെ ഒരു ഗുണ്ടാസംഘത്തെ ഇവര്‍ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ സംഗതി ഏറ്റെടുക്കാതിരുന്നതോടെയാണ് ഒടുവില്‍ ഇവര്‍ തന്നെ കൃത്യം നടത്താന്‍ തീരുമാനം എടുത്തത്. പ്രതികള്‍ എംഡിഎംഎ ഉപയോഗിച്ചശേഷമായിരുന്നു കൃത്യം നടത്തിയത്.
തുടക്കത്തില്‍ പോലീസ് പെണ്‍കുട്ടിയെ സംശയിച്ചിരുന്നില്ല. എന്നാല്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ഫോണില്‍ പെണ്‍കുട്ടി നടത്തിയ വാട്സാപ്പ് ചാറ്റില്‍ നിന്നുമായിരുന്നു ഗൂഡാലോചന നടത്തിയത് പെണ്‍കുട്ടിയാണെന്ന നിലയിലേക്ക് പോലീസിന്റെ സംശയം എത്താന്‍ കാരണമായത്. പോലീസ് പ്രതിയുടെ ഫോണില്‍ നിന്നും ജെന്‍സീ രീതിയില്‍ നടത്തിയ ചാറ്റിംഗില്‍ വിവരം മുഴുവന്‍ പുറത്തുവരികയായിരുന്നു. മുത്തശ്ശനുമായി പെണ്‍കുട്ടി മുമ്പ് മുതല്‍ വഴക്കുണ്ടായിരുന്നു.
പെണ്‍കുട്ടി താമസിച്ചു വരുന്നതും ലഹരി ഉപയോഗവും ആണ്‍കുട്ടികളുമായുള്ള ചങ്ങാത്തവും മുത്തശ്ശന് എതിര്‍ത്തിരുന്നു. ഇതിന് പുറമേ ആഡംബര വസ്തുക്കള്‍ വാങ്ങാനുള്ള പണം നല്‍കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം പെണ്‍കുട്ടിക്ക മുത്തശ്ശനോട് വൈരാഗ്യം വരാനുള്ള കാരണമായി. മുത്തശ്ശന് മോശമായി ഇടപെട്ടിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. പക്ഷേ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. മച്ചുള്ള വീട്ടില്‍ വെന്റിലേഷന് സമീപമുള്ള ദ്വാരത്തിലൂടെ ഏണിവെച്ച് ഇറങ്ങിയായിരുന്നു പ്രതികള്‍ കൃത്യം നടത്തിയത്.

Comments