കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായരെ വേട്ടയാടുന്നത് ശരിയല്ലെന്നും തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെയും സമാനമായ രീതിയിൽ വേട്ടയാടിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഗണേഷ് കുമാറിന്റെ ശൈലിയെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നും ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിതാവിന് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും താനും ആ ബന്ധം തുടരുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. കാണാനെത്തുന്നവരോട് മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി അധ്യക്ഷനാകുന്നതിന് അയോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരൻ എംപിയായിരിക്കെയാണ് നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും സുകുമാരൻ നായരും തമ്മിലുള്ള വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുതുപ്പള്ളിയിലെ തകർന്ന റോഡുകളിലും ചാണ്ടി ഉമ്മൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. സർക്കാർ മാറിയെങ്കിലും ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡുകളുടെ പ്രശ്നം സംബന്ധിച്ച് മന്ത്രി പി.കെ. ബഷീറിന് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയും സർക്കാരും നടപടിയെടുക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളിയെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് മാസം കൂടി കാത്തിരിക്കുമെന്നും അതിനുശേഷവും പണി പൂർത്തിയായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments