മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിര താരം ജമാല്‍ മുസിയാലയ്ക്ക് നാഡീ സംബന്ധിയായ പ്രശ്നങ്ങളെന്നു സൂചന. ഹൈഡന്ഹൈമിനെതിരായ പ്രീ സീസണ് മത്സരത്തിനിടെ കുഴഞ്ഞുവീണത് താല്ക്കാലികവും ചികിത്സിച്ചു ഭേദമാക്കാവുന്നതുമായ ആബ്സന്‍സ് സീഷറുകള്‍ മുസിയാല വ്യക്തമാക്കി. ആര്.ബി. ലീപ്സിങിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തിനിടയിലും മുസിയാല കുഴഞ്ഞു വീണിരുന്നു. നാല് ദിവസത്തിനിടെ രണ്ട് തവണയാണ് മുസിയാല മൈതാനത്ത് കുഴഞ്ഞുവീണത്.
ആദ്യ സംഭവം കടുത്ത ചൂട് കാരണമാണെന്നാണു കരുതിയത്. ഹൈഡന്‍ഹൈമിനെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി വൈകാതെ വീണ്ടും കുഴഞ്ഞു വീണു. ബോധക്ഷയത്തിനും ചുരുങ്ങിയ സമയത്തേക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ്മ നഷ്ടപ്പെടാനും കാരണമാകുന്ന താല്‍ക്കാലിക ''ആബ്സന്‍സ് സീഷറുകള്‍'' എന്ന നാഡീ സംബന്ധിയായ പ്രശ്നമാണ് താരത്തിന് സ്ഥിരീകരിച്ചത്.
ഈ അവസ്ഥ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകുമെന്നും താരം പറഞ്ഞു. ന്യൂറോളജിസ്റ്റുകളുടെ പിന്തുണയോടെ ഫുട്ബോളില്‍ സജീവമായി തുടരാനാണ് മുസിയാലയുടെ തീരുമാനം. ഒരു തവണ കുഴഞ്ഞുവീണിട്ടും കളിക്കാന്‍ അനുവദിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കായികരംഗത്ത് തുടരുന്നതില്‍ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാരും ന്യൂറോളജിസ്റ്റുകളും രേഖാമൂലം അനുമതി നല്‍കിയിതായി ബയേണ്‍ മ്യൂണിക്ക് വ്യക്തമാക്കി. ജര്‍മ്മന്‍ സൂപ്പര്‍കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടാനിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മുസിയാല ഈ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.






Comments