
പെന്‍സില്‍വാനിയ (യു.എസ്.): മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചു. പിതാവ് ഹോര്‍ഹെയുടെ മരണ ശേഷം മെസി കുറിക്കുന്ന ആദ്യ ഗോളടിച്ചു. ഫിലാഡെല്ഫിയയ്ക്കെതിരേ നടന്ന എവേ മത്സരത്തില്‍ ഇന്റര്‍ മയാമി 2-2 നു സമനില വഴങ്ങി. ചെസ്റ്ററിലെ സുബാറു പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു ലോകം കാത്തിരുന്ന ഗോള്‍. പിതാവിന്റെ വേര്പാടിന് ശേഷം കളിക്കളത്തില്‍ തുടരാന്‍ ബുദ്ധിമുട്ടിയ മെസി ഗോളടിച്ചതോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തി. കരിയര്‍ ഗോള്‍ 922 ലെത്തിക്കാനും മെസിക്കായി. 808 പെനാല്‍റ്റി ഇതര ഗോളുകള്‍ എന്ന നേട്ടവും മെസി കുറിച്ചു. നോണ്‍ പെനാല്‍റ്റി ഗോളുകളുടെ എണ്ണത്തില്‍ മെസിക്ക് പുറകില്‍ പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 792 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓപ്പണ്‍ പ്ലേയിലൂടെ നേടിയത്. നിലവില്‍ ഇരുതാരങ്ങളും ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കാണു മുന്നേറുന്നത്്. മെസിക്ക് ഈ നേട്ടത്തിലെത്താന്‍ 78 ഗോളുകളും ക്രിസ്റ്റ്യാനോയ്ക്ക് 24 ഗോളുകള്‍ വേണം. 41 വയസുകാരനായ ക്രിസ്റ്റ്യാനോ ക്ലബ് തലത്തില്‍ 830 ഗോളുകളും പോര്‍ചുഗലിനായി 146 ഗോളുകളുമടിച്ചു. ഈ സീസണോടെ കരിയര്‍ അവസാനിപ്പിക്കുകയാണെന്നു ക്രിസ്റ്റ്യാനോ അടുത്തിടെ സൂചന നല്കി. 39 വയസുകാരനായ മെസി അര്‍ജന്റീനയ്ക്കായി 125 ഗോളുകളും ക്ലബ് തലത്തില്‍ 797 ഗോളുകളുമടിച്ചു. പിതാവിന്റെ മരണത്തിനു പിന്നാലെ വിരമിക്കല്‍ സൂചന നല്‍കിയെങ്കിലും തീരുമാനം മാറ്റി. എം.എല്‍.എസ്. ഈസേ്റ്റണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 20 മത്സരങ്ങളില്‍നിന്നു 11 ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയും അടക്കം 38 പോയിന്റാണ് അവര്‍ക്കുള്ളത്. അടുത്ത മത്സരം ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ്.




Comments