കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വേട്ടാമ്പാറയിലെ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് വേട്ടാമ്പാറയില്‍ കാട്ടുപന്നിയെ കണ്ടത്. തുടര്‍ന്ന് ഷൂട്ടര്‍ പാനലിലുള്ള മൂലയില്‍ ജോസ് എത്തി കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.പിന്നിട് വനം വകുപ്പ് ചട്ടപ്രകാരം കാട്ടുപന്നിയെ കുഴിച്ചുമൂടി.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. വലിയതോതില്‍ കൃഷി നശിപ്പിക്കുകയും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാട്ടുപന്നിവേട്ടക്കായി സ്പെഷ്യല്‍ ഡ്രൈവ് നേരത്തെ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Comments