കിഴക്കമ്പലം: വെബ് ട്രേഡിങ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് മധ്യവയസ്ക്കനില്‍ നിന്ന് 11.21 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ഐരാപുരം വില്ലേജ് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം മൈലാട്ടുമോളേല് വീട്ടില്‍ ജോസ് ചെറിയായാണ് (62) തട്ടിപ്പിനിരയായി കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 11 നാണ് ഇന്‍ഫോസിസ് ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി അപരിചിതര്‍ ജോസിന്റെ വാട്സ്ആപ്പിലേക്ക് വിളിക്കുന്നത്.
വെബ് ട്രേഡിങില്‍ ഒറ്റത്തവണയായി 21,000 രൂപ നിക്ഷേപിച്ചാല്‍ ദിവസേനയോ മാസത്തിലോ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് ഇയാളുടെ ഫോണില്‍ എക്സ് ട്രേഡ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും എച്ച്.ഡി.എഫ്.സി. ബാങ്ക് അന്ധേരി ബ്രാഞ്ചിലെ അക്കൗണ്ടില്‍ 21,000 രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ?ോബല് ട്രേഡിങ് വഴിയുള്ള ലാഭവിഹിതം ഡോളറിലാണ് ലഭിക്കുകയെന്നും ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് 10 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ തുക ബാങ്കിലേക്ക് മാറ്റാനാകൂ എന്നും വിശ്വസിപ്പിച്ചു. ഇത് പ്രകാരം ആപ്പിലെ ഫോമില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിയതോടെ തട്ടിപ്പുകാര്‍ ഫോണിന്റെ സ്ക്രീന്‍ ഷെയറിങ് സൗകര്യവും കാര്‍ഡിന്റെ നിയന്ത്രണവും കൈക്കലാക്കി. ടെസ്റ്റ് പേയ്മെന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് 50 ഡോളറും തുടര്‍ന്ന് പല ഘട്ടങ്ങളിലായി 11,00,100 രൂപയും ഉള്‍പ്പെടെ ആകെ 11,21,831 രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി കവര്‍ന്നത്. പണം നഷ്ടമായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍, എക്സ് ട്രേഡ് ആപ്ലിക്കേഷന്‍, ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ച് കുന്നത്തുനാട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Comments