വൈപ്പിന്‍: എസ്എന്‍ഡിപി യോഗം വൈപ്പിന്‍ യൂണിയന്,ചെറായി വിജ്ഞാനവര്‍ധിനി സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 172-മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള ചതയദിനഘോഷയാത്ര ഇന്ന് വൈകീട്ട് 4 ന് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിച്ച് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സമാപിക്കും..
വൈപ്പിന്‍ യൂണിയന്റെ കീഴിലുള്ള 21 എസ്.എന്‍.ഡി.പി ശാഖകളില്‍ നിന്നും 132 കുടുംബ യൂണിറ്റുകളില്‍ നിന്നും സ്വയംസഹായസംഘങ്ങളില്‍ നിന്നും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. വിവിധകലാരുപങ്ങള്,മുത്തുകുടകള്‍,കാവടികള്‍,വിവിധ വദ്യമേളങ്ങള്,നിശ്ചലദൃശ്യങ്ങള്‍ എന്നിവ വര്‍ണ്ണശബളമായ ഘോഷയാത്രയെ അനുധാവനം ചെയ്യും.വൈകീട്ട് 6 ന് ചെറായി ശ്രീഗൗരീശ്വരക്ഷേത്രം ഗുരുമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സമാപിക്കും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ടോണി ചമ്മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി വി സഭ പ്രസിഡന്റ് കെ.കെ പരമേശ്വരന് അധ്യക്ഷത വഹിക്കും. യൂണിയന് പ്രസിഡന്റ് ടി.ജി വിജയന് ചതയദിന സന്ദേശം നല്‍കും.പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ജയന് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ശാഖകള്‍ക്കും നിശ്ചലദൃശ്യങ്ങള്‍ക്കും പി ഡി ശ്യാംദാസ് സ്മാരക ട്രോഫികള്‍ സമ്മേളനത്തില്‍ സമ്മാനിക്കും.

Comments