മുളന്തുരുത്തി: അതിവിശുദ്ധ തൈലത്തിന്റെ സുഗന്ധം പ്രസരിച്ച ദിവ്യനിമിഷത്തെ അനുസ്മരിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ.
1876 ഓഗസ്റ്റ് 27 നാണ് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ദിവ്യമൂറോന് കൂദാശയ്ക്ക് വേദിയായത്. 150- ാം വാര്‍ഷിക ദിനത്തില്‍ മലങ്കരസഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവര്‍ സഹകാര്‍മ്മികരായി. മലങ്കരസഭയുടെ പാര്‍ലമെന്റ് മുളന്തുരുത്തിയില്‍ സമ്മേളിക്കുന്ന വേളയില്‍ തന്നെ ദിവ്യമൂറോന് കൂദാശയുടെ 150-ാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞത് ചരിത്രനിയോഗമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി പള്ളിയില്‍ സ്ഥാപിച്ച സ്മാരകശിലയുടെ സമര്‍പ്പണം സഭാധ്യക്ഷന് നിര്‍വഹിച്ചു. മുളന്തുരുത്തി സുന്നഹദോസിന്റെ ഓര്‍മ്മ പുതുക്കി മലങ്കരസഭയുടെ മുഴുവന്‍ മെത്രാപ്പോലീത്താമാരും ചേര്‍ന്ന് പള്ളിയില്‍ ധൂപാര്‍പ്പണം നടത്തി.
വികാരി ഫാ.ജോബ് ഡേവിസ്, അസി.വികാരിമാരായ ഫാ.സഞ്ജയ് ഏലിയാസ്, ഫാ.സജോ തോമസ്, ഫാ അല്ക്സ് പി. ജോര്‍ജ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.

Comments