
വൈപ്പിന്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ ജിമ്മുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചെറായി ഹെല്‍ത്ത് ക്ലബ് ഓണാഘോഷവും ലഹരിക്കെതിരെയുള്ള തുഫാന് ഐക്യദാഢൃപ്രഖ്യാപന പ്രതിജ്‌ഞയും നടത്തി. ചടങ്ങ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ജയന്‍ ഉദ്‌ഘാടനം ചെയ്‌തു. വിനോദ് ഡിവൈന്‍ അധ്യക്ഷതവഹിച്ചു. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ കൊച്ചി ബ്യൂറോ പ്രിവലേറ്റീവ് ഓഫീസര്‍ ടി.എക്‌സ് ജസ്‌റ്റിന്‍ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.എ.എസ് ഐ രാജേഷ് എം ആര്‍ ലഹരി വരുദ്ധ ക്ലാസ് നയിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനു കുഞ്ഞുമോന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം പി.ബി സുനില്‍ കുമാര്‍,ഹെല്‍ത്ത് ക്ലബ് സെക്രട്ടറി സുധീഷ് കുമാര്‍,ട്രഷറര്‍ കണ്ണദാസ് തടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണാഘോഷവും കലാപരിപാടികളും നടത്തി.



Comments