കൊച്ചി: സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികള്‍ച്ചര്‍) തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്ഷെല്‍സില്‍ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സന്ദര്‍ശിച്ചു. സെയ്ഷെല്‍സ് ഫിഷറീസ്, കാര്‍ഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സിഎംഎഫ്ആര്ഐയിലെത്തിയത്.
കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍, ഫിഷ് സേ്റ്റാക് അസസ്മെന്റ്്, കടല്‍ പായലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പാദനം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികള്‍ച്ചര്‍ എന്നീ മേഖലകളില്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച സാങ്കേതിക വിദ്യകളും ഗവേഷണ പ്രവര്‍ത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി. കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരുമായും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലുമായും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്ഗ്രോ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ സന്ദര്‍ശനം. സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞരും വകുപ്പ് മേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments